വാഗമണ്ണിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

വാഗമണ്ണിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. ഈരാറ്റുപേട്ട നടക്കൽ സ്വദേശികളാണ് പോലീസ് പാടിയിലായത്. ഇവരിൽ നിന്നും 440 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.ഈരാറ്റുപേട്ട നടക്കൽ തേക്കടി മുക്ക് ഭാഗത്ത് കണിയാംകുന്നേൽ ഷാഹിദ് (29) ഇതേ ഭാഗത്ത് താമസിക്കുന്ന തടവന വീട്ടിൽ നാസിം (36) എന്നിവരെയാണ് വാഗമൺ പോലീസ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ കഞ്ചാവുമായെത്തിയ യുവാക്കൾ സഞ്ചരിച്ച കാർ ബൈക്കിലിടിച്ചു. ബൈക്ക് ഓടിച്ച ആളുമായി വാക്ക് തർക്കത്തിലേർപ്പെടുകയും സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തു. പ്രശ്നം നാട്ടുകാ ർ ഏറ്റെടുത്തതോടെ വാക്ക് തർക്കം രൂക്ഷമായി. പ്രശ്നം പരിഹരിക്കാൻ നാട്ടുകാർ പോലീസിൻ്റെ സഹായം തേടി. പോലീസ് വരുന്നത് കണ്ട്, ഇടിച്ച കാറിലുണ്ടായിരുന്ന 3 പേരിൽ ഒരാൾ ഓടി രക്ഷപെട്ടു.
ഇതേ തുടർന്ന് സംശയം തോന്നിയ പോലീസ് കാറിനുള്ളിൽ പരിശോധന നടത്തുകയു ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ഓടി പോയ ആളെക്കുറിച്ച് പോലീസ് കസ്റ്റഡിയിലുള്ളവർ വ്യത്യസ്ത മൊഴികളാണ് നൽകുന്നത്. അതിനാൽ മൂന്നാമത്തെ പ്രതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിൽ പെട്ടവരാണ് പിടിയിലായർ എന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെ കോടതിയിൽ ഹാജരാക്കും. സി ഐ പീറ്റർ കെ ജോസഫിൻ്റെ നേതൃത്വത്തിലാണ കഞ്ചാവ് കണ്ടെത്തിയത്.