കർഷക തൊഴിലാളികളെ സർക്കാർ വഞ്ചിക്കുന്നു ; തോമസ് രാജൻ

കഴിഞ്ഞ ഒൻപതു വർഷം പിന്നിടുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വർണ്ണ കൊള്ള മാത്രം ലക്ഷ്യമിടുന്ന സർക്കാരായി മാറിയെന്നും ,കേരളത്തിലെ കർഷക തൊഴിലാളികളെ ഇത്രയേറെ അവഗണിക്കുന്ന നിലപാട് സ്വീകരിക്കുന്ന സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയം തിരുത്തണമെന്നും കെ.പി.സി.സി.സെക്രട്ടറി തോമസ് രാജൻ പറഞ്ഞു.ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കട്ടപ്പന മണ്ഡലം കമ്മിറ്റി രാജീവ് ഭവനിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
,ഡി.കെ.റ്റി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 27ആം തീയതി ചെറുതോണിയിൽ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് രാജു വെട്ടിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.കെ.റ്റി.എഫ് ജില്ലാ പ്രസിഡൻ്റ് അനിൽ ആനയ്ക്കനാട്ട് മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിൽ കോൺഗ്ര മണ്ഡലം പ്രസിഡൻ്റ് സിജു ചക്കും മൂട്ടിൽ ഡി.കെ.റ്റി.എഫ് സംസ്ഥാന ജനറൽ സെക്രട്ടി ജെയിംസ് മാമൂട്ടിൽ, മോഹൻ നായർ ,പി.എസ്.രാജപ്പൻ ,സി.എം തങ്കച്ചൻ, കെ.എസ്.രാജീവ്, മോഹൻ കെ.എൻ ,രോവതി പി.ജി എന്നിവർ സംസാരിച്ചു.