ഇരട്ടയാർ വാഴവര റോഡിൽ വാട്ടർ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചതും സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിനോട് ചേർന്നുള്ള മൺ കൂനയും വാഹന യാത്രകരെ പ്രതിസന്ധിയിൽ ആകുന്നു

Oct 9, 2025 - 16:38
 0
ഇരട്ടയാർ വാഴവര റോഡിൽ വാട്ടർ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചതും സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിനോട് ചേർന്നുള്ള മൺ കൂനയും വാഹന യാത്രകരെ പ്രതിസന്ധിയിൽ ആകുന്നു
This is the title of the web page

വാഴവര ഇരട്ടയാർ റോഡിൽ പച്ചോലിൽ പടി ഭാഗത്തുനിന്ന് നാങ്ക്തൊട്ടി റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് മാസങ്ങൾക്ക് മുമ്പ് വാട്ടർ അതോറിറ്റി ഈ റോഡിന് കുറുകെ പൈപ്പുകൾ സ്ഥാപിച്ചത്.ഇതിനായി ഈ റോഡ് വെട്ടി പൊളിച്ചിരുന്നു, തുടർന്ന് ചെറിയ രീതിയിൽ കോൺക്രീറ്റ് ചെയ്തെങ്കിലും പിന്നീട് ഈ ഭാഗം തകർന്നു കുഴി രൂപപ്പെട്ടിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നാങ്ക് തൊട്ടി റോഡിൽ നിന്നും കുത്തനെയുള്ള കയറ്റം കയറി വാഴവര റോഡിലേക്ക് വാഹനങ്ങൾ എത്തുമ്പോൾ ഈ തകർന്ന ഭാഗം വലിയ ബുദ്ധിമുട്ടാണ് വാഹന ഡ്രൈവർമാർക്ക് ഉണ്ടാക്കുന്നത് സുഗമമായി വാഹനം തിരിഞ്ഞ് പ്രധാന റോഡിലേക്ക് കയറാൻ കഴിയാത്ത സാഹചര്യമുണ്ട്.ഡ്രൈവിംഗ് പരിചയം കുറഞ്ഞ ആളുകൾ ആണെങ്കിൽ തീർച്ചയായും ബുദ്ധിമുട്ടും.

ഇതുകൂടാതെ ഈ ഭാഗത്ത് റോഡിൻറെ ഒരു വശത്ത് സ്വകാര്യവ്യക്തി വീട് നിർമാണത്തിന്റെ ഭാഗമായി എടുത്ത മണ്ണ് കൂനയായി കിടക്കുകയാണ്. ഇതിനാൽ മതിയായ വീതി ഈ ഭാഗത്തില്ല,ഇതോടെ വലിയ വാഹനങ്ങൾ സുഗമമായി തിരിഞ്ഞ് പ്രധാന റോഡിലേക്ക് കയറാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്.

 കഴിഞ്ഞദിവസം സ്കൂൾ കുട്ടികളുമായി വന്ന മിനി ബസ് ഈ ഭാഗത്ത് തിരിഞ്ഞ് പോകാൻ കഴിയാതെ കിടന്ന സാഹചര്യം ഉണ്ടായി.നാങ്ക് തൊട്ടി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ഒരു വശം വലിയ കുഴിയാണ്, ഇതിനാൽ വാഹന ഡ്രൈവർ വലിയ ബുദ്ധിമുട്ടിനെ നേരിട്ടു. തുടർന്ന് നാട്ടുകാർ ഉൾപ്പെടെ എത്തിയാണ് വാഹനം കടത്തിവിട്ടത്.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡാണ് വാഴവര ഇരട്ടയാർ റോഡ്.ഈ റോഡിൻറെ നവീകരണം ഉടൻ തുടങ്ങും. നിരവധിതവണ റോഡ് അരികിലെ മൺകൂനയുമായി ബന്ധപ്പെട്ട് നാട്ടുകാർ ബന്ധപ്പെട്ട അധികൃതർ മുൻപാകെ പരാതികൾ ബോധിപ്പിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.റോഡിൻറെ ഈ ഭാഗം കുത്തിപ്പൊളിച്ച വിഷയത്തിൽ വാട്ടർ അതോറിറ്റി അധികൃതരുമായി പ്രദേശത്തെ ജനപ്രതിനിധി അടക്കം ബന്ധപ്പെട്ട എങ്കിലും ഉടൻ ശരിയാക്കാം എന്ന മറുപടി മാത്രമാണ് പറഞ്ഞതെന്നും പറയുന്നു.

റോഡ് അരികിലെ ഓടയും അടച്ചാണ് മണ്ണ് നിക്ഷേപിച്ചിരിക്കുന്നത്.ഇതിനാൽ ഓട അടഞ്ഞ മഴവെള്ളം അടക്കം റോഡിലൂടെ കയറി ഒഴുകുന്ന സാഹചര്യമാണ് നിലവിൽ. ഇതുവഴി കടന്നുപോകുന്ന വാഹന യാത്രക്കാർ വലിയ പ്രതിഷേധത്തിലാണ്.അടിയന്തരമായി ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് പ്രദേശത്തെ അപകട ഭീഷണിക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് ആവശ്യം. ശക്തമായിരിക്കുന്നത് അല്ലാത്തപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കടക്കാനാണ് തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow