ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സരിത പി.എസ് നെ ഇലക്ഷൻ കമ്മീഷൻ അയോഗ്യയാക്കി
ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സരിത പി.എസ് നെ ഇലക്ഷൻ കമ്മീഷൻ അയോഗ്യയാക്കി.കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് അയോഗ്യയാക്കിയത്.ആറ് വർഷത്തേക്ക് പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വിലക്ക് ഏർപ്പെടുത്തി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായിട്ടാണ് സരിത മത്സരരംഗത്ത് എത്തിയത്.
യുഡിഎഫ് സ്ഥാനാർത്ഥിയായ് 4-ാം വാർഡിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡി എഫിന് 9 ഉം എൽ ഡി എഫിന് 8 ഉം ബി ജെ പിക്ക് ഒന്നും സീറ്റ് ലഭിച്ചു. എന്നാൽ പ്രസിഡൻ്റ് എസ് ടി സംവരണമായതിനാൽ എൽ ഡി എഫിലെ ജയിംസ് ജേക്കബ്ബ് പ്രസിഡൻ്റായി എതിരില്ലാ തിരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസിലെ സിനി ജോസഫ് വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ആദ്യ രണ്ടര വർഷം സിനി ജോസഫിനും പിന്നീടുള്ള രണ്ടര വർഷം ഓമന സോദരനും വൈസ് പ്രസിഡൻ്റ് സ്ഥാനം നൽകാൻ കോൺഗ്രസിൽ ധാരണയുണ്ടായിരുന്നു. ഇത് പ്രകാരം സിനി ജോസഫ് രാജിവെച്ചിരുന്നു. തുടർന്ന് നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലാണ് യുഡിഎഫ് അംഗമായ സരിത എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ഓമന സോദരനെ തോൽപിച്ച് വൈസ് പ്രസിഡൻ്റാവുകയുമായിരുന്നു.
ഇതേ തുടർന്ന് ഉപ്പുതറ പഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം കോടതിയെ സമീപിച്ചു. എൽഡിഎഫ് എതിർ ഹർജിയും ഫയൽ ചെയ്തു. സരിത പി എസ് തിരഞ്ഞെടുപ്പ് ചട്ടം ലഘിച്ചുവെന്ന് കണ്ടെത്തുകയും ഇലക്ഷൻ കമ്മീഷൻ ആയോഗ്യമാക്കുകയുമായിരുന്നു.ഇനി പഞ്ചായത്ത് അംഗത്തിൻ്റെ യാതൊരു ആനുകൂല്യവും വാങ്ങാൻ കഴിയില്ല. രണ്ട് വർഷം മുമ്പ് നടന്ന കൂറ് മാറ്റം തെളിയിക്കപ്പെട്ടത് ഇപ്പോൾ മാത്രമാണ്. 6 വർഷം ഇനി മത്സരിക്കാനും സരിതക്ക് കഴിയില്ല.








