1950ന് മുമ്പ് കുടിയേറിയ മൂന്നാറിലെ തമിഴ് വിഭാഗത്തില്‍പ്പെട്ട തോട്ടം തൊഴിലാളികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി
ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് അഡ്വ. എ രാജ എം എല്‍യുടെ ശ്രദ്ധക്ഷണിക്കല്‍ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഭേതഗതികളടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു.


