ലഹരി കേരളത്തിന്റെ പുതുതലമുറയെ തകർക്കുകയാണെന്നും ഇത് നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്നും ജനകീയ പ്രതിരോധം കൊണ്ട് മാത്രമേ ലഹരി വ്യാപനം തടയാൻ സാധിക്കൂ എന്നും അഡ്വ: ഡീൻ കുര്യാക്കോസ് എം പി

Oct 9, 2025 - 11:15
Oct 9, 2025 - 11:16
 0
ലഹരി കേരളത്തിന്റെ പുതുതലമുറയെ തകർക്കുകയാണെന്നും ഇത് നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്നും ജനകീയ പ്രതിരോധം കൊണ്ട്  മാത്രമേ ലഹരി വ്യാപനം തടയാൻ സാധിക്കൂ എന്നും അഡ്വ: ഡീൻ കുര്യാക്കോസ് എം പി
This is the title of the web page

ലഹരി കേരളത്തിന്റെ പുതുതലമുറയെ തകർക്കുകയാണെന്നും ഇത് നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്നും ജനകീയ പ്രതിരോധം കൊണ്ട്  മാത്രമേ ലഹരിവ്യാപനം തടയാൻ സാധിക്കൂ എന്നും അഡ്വ: ഡീൻ കുര്യാക്കോസ് എം പി പ്രസ്‌ഥാവിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പൊരുതാം ലഹരിക്കെതിരെ എന്ന സന്ദേശവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി കട്ടപ്പനയിൽ നടത്തപ്പെടുന്ന സമൂഹ നടത്തത്തിന്റെ പോസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 രാജ്യത്തെ നയിക്കേണ്ട അടുത്ത തലമുറ ഈയാംപാറ്റകളെ പോലെ ലഹരിയിൽ വീണ് നശിക്കുകയാണ്. അവരുടെ സർഗ്ഗശേഷി ഇല്ലാതാവുകയും വീടുകൾ കൊലക്കളങ്ങളായി മാറുകയുമാണ്. സ്കൂൾ കുട്ടികൾ ലഹരിയുടെ ഇരകൾ മാത്രമല്ല ലഹരിവാഹകരുമാകുന്നു.

 യുദ്ധ സമാനമായ അന്തരീക്ഷമാണ് ലഹരി മൂലം കേരളത്തിൽ ഉള്ളതെന്നും ലഹരിക്കെതിരെ രമേശ്‌ ചെന്നിത്തല നയിക്കുന്ന പ്രചരണത്തിൽ സമൂഹത്തിലെ നാനാ തുറകളിൽപ്പെട്ട ജനങ്ങൾ ഒറ്റക്കെട്ടായി അണിചേരുകയാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ അഡ്വ: ഇ എം അഗസ്തി അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ ജോയി വെട്ടിക്കുഴി, കെ പി സി സി സെക്രട്ടറി തോമസ് രാജൻ, അഡ്വ: ഇബ്രാഹിംകുട്ടി കല്ലാർ, എം ഡി അർജുനൻ, പി ആർ അയ്യപ്പൻ, ജി മുരളീധരൻ, തോമസ് മൈക്കിൾ, സി എസ് യാശോധരൻ, റോബിൻ കാരക്കാട്ട്, , സിജു ചക്കുംമൂട്ടിൽ, അനീഷ് മണ്ണൂർ, ഷാജി മഠത്തുംമുറി,മനോജ്‌ പടിഞ്ഞാറയിൽ, നന്ദൻ മേനോൻ, ജോബൻ പാനോസ്, അനിൽ തറനിലം, ബിനോയി വെണ്ണിക്കുളം തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow