അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു
ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് മേഖലയിലും അനുബന്ധ തൊഴിൽ സംരംഭങ്ങളിലുമായി പണിയെടുക്കുന്ന ആയിരക്കണക്കിന് ആളുകളുടെ തൊഴിൽ സുരക്ഷിതത്വം നഷ്ടമാകുന്നവിധമുള്ള സർക്കാർ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റ് പടിക്കലേക്ക് പ്രതിഷേധ മാർച്ച് ധർണയും സംഘടിപ്പിച്ചത്. ചെറുതോണിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്തു.
പ്രതിഷേധ മാർച്ചിൽ ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം പേർ പങ്കെടുത്തു.പഴയ വാഹനങ്ങൾക്ക് 50 ശതമാനം നികുതി വർധിപ്പിച്ചത് ഒഴിവാക്കുക,കുത്തനെ കൂട്ടിയ റീ ടെസ്റ്റിംഗ് ഫീസ് കുറയ്ക്കുക,മലിനീകരണത്തിന്റെ പേര് പറഞ്ഞ് വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുക,വർക്ക് ഷോപ്പുകളും അനുബന്ധ സംരംഭങ്ങളും നടത്തിവരുന്നവരുടെയും അതാത് മേഖലയിൽ തൊഴിലെടുക്കുന്നവരുടെയും തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് എ.എ. ഡബ്യു. കെ പ്രവർത്തകർ സമര പരിപാടികൾ സംഘടിപ്പിച്ചത്.
കളക്ടറേറ്റ് പടിക്കൽ നടന്ന ധർണ്ണ സമരം സംസ്ഥാന വൈസ് പ്രസിഡണ്ട് വി എസ് മീരാണ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വിനോദ് പുഷ്പാംഗദൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം ഡി അർജ്ജുനൻ,ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ എം ജലാലുദ്ദീൻ, എ.എ. സബ്ള്യു. കെ സംസ്ഥാന സെക്രട്ടറി നിസാർ കാസിം ജില്ലാ വൈസ് പ്രസിഡണ്ട് ജോസ് എ ജെ ജില്ലാ ജോയിൻ സെക്രട്ടറി സന്തോഷ് കുമാർ ജില്ലാ ട്രെയിനിങ് ബോർഡ് അംഗം പ്രവീൺ ബാലൻ കോഡിനേറ്റർ കെ എൻ പ്രഭാകരൻ സജീവ് മാധവൻ എൻ ശ്രീകുമാർ വിനു വി ജോർജ് ട്രഷറർ സുമേഷ് പിള്ള ഉൾപ്പെടെ നിരവധി പേർ സമരപരിപാടികളിൽ പങ്കെടുത്ത് സംസാരിച്ചു.






