ഉപ്പുതറ മാക്കപ്പതാൽ പ്രദേശത്ത് ഏലക്ക മോഷണം വ്യാപകമാവുന്നു. കട്ടപ്പന മാമൂട്ടിൽ അജീഷ് പാട്ടത്തിനെടുത്ത ഒഴുകയിൽ ജോസിൻ്റെ ഏലത്തോട്ടത്തിൽ നിന്നുമാണ് ഏലക്ക മോഷണം പോയത്. 80 കിലോയോളം ഏലക്കായാണ് നഷ്ടമായത്

Oct 4, 2025 - 09:12
 0
ഉപ്പുതറ മാക്കപ്പതാൽ പ്രദേശത്ത് ഏലക്ക മോഷണം വ്യാപകമാവുന്നു. കട്ടപ്പന മാമൂട്ടിൽ അജീഷ് പാട്ടത്തിനെടുത്ത ഒഴുകയിൽ  ജോസിൻ്റെ ഏലത്തോട്ടത്തിൽ നിന്നുമാണ് ഏലക്ക മോഷണം പോയത്. 80 കിലോയോളം ഏലക്കായാണ് നഷ്ടമായത്
This is the title of the web page

ഉപ്പുതറ മാക്കപ്പതാൽ പ്രദേശത്ത് ഏലക്ക മോഷണം വ്യാപകമാവുന്നു. കട്ടപ്പന മാമൂട്ടിൽ അജീഷ് പാട്ടത്തിനെടുത്ത ഒഴുകയിൽ ജോസിൻ്റെ ഏലത്തോട്ടത്തിൽ നിന്നുമാണ് ഏലക്ക മോഷണം പോയത്. 80 കിലോയോളം ഏലക്കായാണ് നഷ്ടമായത്. കായുള്ള ശരം മുറിച്ചു കൊണ്ടുപോയി. അജീഷിന് 50,000 രൂപയുടെ നഷ്ടമുണ്ടായി.

ഒഴുകയിൽ ജോസിൻ്റെ 3.5 ഏക്കർ ഭൂമി മാമൂട്ടിൽ അജീഷ് പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരുകയായിരുന്നു. കട്ടപ്പനയിൽ നിന്നും തൊഴിലാളികളെ എത്തിച്ചാണ് പണികൾ നടത്തി വന്നത്. കായ് എടുക്കാറായോ എന്നറിയാൻ കഴിഞ്ഞ ദിവസം വന്ന് നോക്കിയിരുന്നു. അടുത്ത ദിവസം കായെടുക്കാൻ പണിക്കാരുമായി എത്തിയപ്പോഴാണ് ശരം കണ്ടിച്ച് ഏലക്കായ് കൊണ്ട് പോയത് അറിയുന്നത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

80 കിലോയോളം ഏലക്കാ നഷ്ടപ്പെട്ടിട്ടുണ്ട്. ഏലക്കായ് കൂടുതൽ ഉള്ള ശരം നോക്കിയാണ് മുറിച്ചെടുത്തിരിക്കുന്നത്. പ്രദേശത്തെപ്പറ്റി ധാരണയുള്ളവരാണ് മോഷണം നടത്തിയതെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. ലക്ഷങ്ങൾ മുടക്കി പരിപാലിച്ച ചെടികളിലെ ഏലക്കായാണ് മോഷ്ടാക്കൾ അപഹരിച്ചത്.

കുറഞ്ഞത് അമ്പതിനായിരം രൂപയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുണ്ടന്നാണ് അജീഷ് പറയുന്നത്. 3.5 ഏക്കർ സ്ഥലത്തിൽ ഒരേക്കറോളം ഭൂമിയിൽ നിന്നും ഏലക്കാ നഷ്ടപ്പെട്ടിട്ടുണ്ട്. ഒഴുകയിൽ ജോസിൻ്റെ വീട് വാടകക്ക് നൽകിയിട്ടുണ്ട്. അവിടെ ആളുണ്ടായതിനാൽ സമീപത്തെ ചെടികളിൽ നിന്ന് ഏലക്ക മോഷ്ടിച്ചിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow