വിപുലീകരിച്ച ഉപ്പുതറ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു
വിപുലീകരിച്ച ഉപ്പുതറ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. പീരുമേട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ജെ വാവച്ചൻ മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
നാടിന്റെ വികസനത്തിൽ ഉപ്പുതറ സർവ്വീസ് സഹകരണ ബാങ്ക് മാതൃകയായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നീതി മെഡിക്കൽ സ്റ്റോർ വിപുലീകരിക്കുക വഴി കുറഞ്ഞ വിലയിൽ മരുന്നുകൾ വിതരണം ചെയ്യാൻ കഴിയും.
2018 മുതൽ ഉപ്പുതറ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തിച്ച് വരുകയാണ്. എന്നാൽ കൂടുതൽ മരുന്നുകൾ സ്റ്റോക്ക് ചെയ്യുവാൻ ഇവിടെ സൗകര്യമുണ്ടായിരുന്നില്ല. ഇതിന് പരിഹാരം കാണാൻ ഒരു മുറി കൂടി എടുത്താണ് മെഡിക്കൽ സ്റ്റോർ വിപുലീകരിച്ചത്. 5 ശതമാനം മുതൽ 10 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ മരുന്നുകൾ വിതരണം ചെയ്യുന്നത്. വിപുലീകരിച്ച മെഡിക്കൽ സ്റ്റോറിന്റെ ഉത്ഘാടന യോഗം സഹകരണ സംഘം പ്രസിഡന്റ് സജി ടൈറ്റസ് ഉദ്ഘാടനം ചെയ്തു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജെ ജയിംസ് മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് വി പി ജോൺ , പഞ്ചായത്തംഗം ജയിംസ് തോക്കൊമ്പിൽ , ഐ വി ജോൺ , ഇ കെ പുഷ്കരൻ, ഡി ആൽബർട്ട് , ഇന്ദിര ചന്ദ്രമോഹൻദാസ് , റോസമ്മ ഫ്രാൻസീസ് ബാങ്ക് സെക്രട്ടറി സൈമൺ തോമസ് തുടങ്ങിയവർ സംസാരിച്ചു.