കട്ടപ്പനയിൽ സി പി എം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട് ഉൾപ്പെടെ 12 സ്ഥലങ്ങളിൽ ഇ ഡി റെയിഡിനെ തുടർന്നാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
കട്ടപ്പനയിൽ സി പി എം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട് ഉൾപ്പെടെ 12 സ്ഥലങ്ങളിൽ ഇ ഡി റെയിഡിനെ തുടർന്നാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായാണ് കട്ടപ്പനയിലും പ്രതിഷേധം സംഘടിപ്പിച്ചത്. സി പി എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ് ഉത്ഘാടനം ചെയ്തു.
സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നതിൽ പ്രതിഷേധിച്ച് പ്രവർത്തകരോട് തെരുവിൽ പ്രതിഷേധം നടത്താൻ സി പി എം ആഹ്വാനം ചെയ്തതിൻ്റെ പിന്നാലെയാണ് കട്ടപ്പനയിൽ സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്.
ഇടുക്കി കവലയിൽ നിന്നുമാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ 3 റോഡുകളും പ്രവർത്തകർ ഉപരോധിച്ചു. റോഡ് ഉപരോധിച്ചവരെ പിരിച്ച് വിടാൻ എത്തിയ പോലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.പ്രതിഷേധ പരിപാടി സി പി എം ഏരിയ സെക്രട്ടറി മാത്യു ജോർജ് ഉത്ഘാടനം ചെയ്തു.
പ്രതിഷേധ പരിപാടികൾക്ക് സി പി എം നേതാക്കളായ വി ആർ സജി, മാത്യു ജോർജ്, ടി ജി എം രാജു, ലിജോ ബി ബേബി, ഫൈസൽ എം , കെ പി സജി, ബിനീഷ് കുമാർ, കെ പി സുമോദ്, ടോമി ജോർജ്, വി വി ജോസ് എന്നിവർ നേതൃത്വം വഹിച്ചു.







