CISCE ദേശീയ കരാട്ടേ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മെഡൽ നേട്ടവുമായി സഹോദരങ്ങൾ

ബാംഗ്ലൂർ: ബാംഗ്ലൂരിൽ വച്ച് നടന്ന ClSCE ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി മെഡൽ നേട്ടവുമായി സഹോദരങ്ങൾ എഴുകുംവയൽ സ്വദേശികളായ ജോവാക്കിം ജിജി,ജോർദാൻ ജിജി എന്നിവരാണ് ഈ നേട്ടം, കൈവരിച്ചത് .14 വയസ്സിൽ താഴെ പ്രായമുള്ള ആൺകുട്ടികളുടെ ഫൈറ്റിങ്ങ് മത്സരത്തിൽ ജോവാക്കിം ജിജി സ്വർണ്ണമെഡൽ നേടിയപ്പോൾ ,19വയസ്സിൽ താഴെഉള്ള പെൺ കുട്ടികളുടെ ഫൈറ്റിങ്ങിൽ ജോർദാൻ ജിജി വെള്ളിമെഡൽ നേടി എഴുകുംവയൽ കരാട്ടെ ടീം അംഗങ്ങളായ താരങ്ങൾ എഴുകുംവയൽ കരാട്ടേ ടീം ചീഫ് ക്യോഷി മാത്യു ജോസഫിന്റെ കീഴിലാണ് പരിശിലനം നടത്തുന്നത്.
പരിശീലകരായ ബിബിൻ ജയ്മോൻ സച്ചിൻ ടോം ,അഖിൽ വിജയൻ,പിഎസ് ശ്രീഹരി എന്നിവരുടെ നേതൃത്ത്വത്തിലായിയിരുന്നു പരിശീലനം നടന്നിരുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് ജോവാക്കിം ദേശീയ മെഡൻ നേട്ടം കൈവരിക്കുന്നത് . കട്ടപ്പന ഓക്സിലിയം സ്കൂൾ വിദ്യാർത്ഥികളായ ഇവർ.
എഴുകുംവയൽകൊച്ചുപറമ്പിൽ ജിജി മർഫി ദമ്പതികളുടെ മക്കളാണ് സ്വർണ്ണമെഡൽ' നേട്ടത്തോടെ ജോവാക്കിം ജിജിക്ക് ജനുവരിയിൽ നടക്കുന്ന SG FI നാഷണൽ സ്കൂൾ ഗെയിംസിലേക്ക് യോഗ്യത ലഭിച്ചിട്ടുണ്ട്.