എൽഡിഎഫ് രാജാക്കാട് പഞ്ചായത്ത് കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ ഭൂനിയമ ഭേദഗതി ബില്ലിന് അഭിവാദ്യ സദസ്സ് സംഘടിപ്പിച്ചു

എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഭൂ നിയമ ഭേതഗതിയെന്നത്. വലിയ പ്രതിസന്ധികളെ മറികടന്ന് നിയമ ഭേതഗതി ബില്‍ കൊണ്ടുവന്ന് പാസാക്കുകയും തുടര്‍ന്നുള്ള ചട്ട രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി നടത്തുന്ന പ്രചാരണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്‍ ഡി എഫ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ രാജാകാട്ടിൽ ഭൂ നിമയ ഭേദഗതി ബില്‍ അഭിവാദ്യ സദ്ദസ്സ് സംഘടിപ്പിച്ചത്.
രാജാക്കാട് ടൗണില്‍ സംഘടിപ്പിച്ച പരിപാടി അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് മാത്യൂ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ചരിത്രപരമായ നിമയ ഭേതഗതിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അതിന്‍റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് കര്‍ഷക ജനതയ്ക്കാണെന്നും മാത്യൂ വര്‍ഗ്ഗീസ് പറഞ്ഞു.
പരിപാടിയില്‍ ജോളി ജോസ് അദ്ധ്യക്ഷത വഹിച്ചു. എല്‍ ഡി എഫ് നേതാക്കളായ സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി യു ജോയി, ജില്ലാ കൗൺസിൽ അംഗം പ്രിന്‍സ് മാത്യൂ, മണ്ഡലം സെക്രട്ടറി കെ സി ആലീസ്, വി എ കുഞ്ഞുമോന്‍, കെ കെ തങ്കച്ചന്‍, കെ കെ തങ്കപ്പന്‍, പി എ വിജയന്‍, ഷിനു എം എ, വിശ്വംബരന്‍, സി ആര്‍ രാജു, കെ എം ജയിംസ്, സി എസ് മനു, തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.