യുവജന കമ്മീഷന്‍ ഇടുക്കി ജില്ലാതല അദാലത്ത്: 11 പരാതികള്‍ തീര്‍പ്പാക്കി

Sep 16, 2025 - 16:13
 0
യുവജന കമ്മീഷന്‍ ഇടുക്കി ജില്ലാതല അദാലത്ത്: 11 പരാതികള്‍ തീര്‍പ്പാക്കി
This is the title of the web page

യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം ലഭ്യമാക്കുന്നതിന് ഇടപെടുമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം.ഷാജര്‍. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ വിവിധ പദ്ധതികളും ലഹരിക്കെതിരായി യുവജനങ്ങള്‍ക്ക് പ്രാധാന്യമുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി ക്യാമ്പയിനുകളും നടപ്പിലാക്കി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന യുവജന കമ്മിഷന്‍ ഇടുക്കി ജില്ലാതല അദാലത്തില്‍ 21 പരാതികള്‍ പരിഗണിച്ചു. 11 പരാതികള്‍ പരിഹരിച്ചു. 10 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി നാല് പരാതികള്‍ ലഭിച്ചു.

ജോലിയില്‍ നിന്ന് അന്യായമായി പിരിച്ചു വിട്ടത്, വിദേശ തൊഴില്‍ തട്ടിപ്പ്, സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, ഭൂമി തരംമാറ്റല്‍, വിദ്യാഭ്യാസലോണ്‍, സ്വകാര്യസ്ഥാപനത്തിലെ ശമ്പളം തടഞ്ഞുവെക്കല്‍, എം.ജി. സര്‍വകലാശാല ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ച്, ഗാര്‍ഹിക പീഡനം തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരാതികള്‍ ലഭിച്ചത്. ഇതില്‍ പോലീസ് കേസ് എടുക്കേണ്ട പരാതികള്‍ പോലീസിന് കൈമാറി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ നടത്തിയ ജില്ലാ അദാലത്തില്‍ കമ്മീഷന്‍ അംഗം വിജിത പി.സി, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ കെ. ജയകുമാര്‍, അസിസ്റ്റന്റ് ഓഫീസര്‍ അഭിഷേക് പി. എന്നിവരും പരാതികള്‍ കേട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow