ഇടതു സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബിഎംഎസ് പഞ്ചായത്ത് - മുനിസിപ്പാലിറ്റി തലത്തിൽ സെപ്റ്റംബർ 17ന് പദയാത്ര നടത്തും

ഇടതു സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബിഎംഎസ് സംസ്ഥാനമായി പഞ്ചായത്ത് - മുനിസിപ്പാലിറ്റി തലത്തിൽ പദയാത്ര നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സെപ്റ്റംബർ 17 ദേശീയ തൊഴിലാളി ദിനത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കും. കട്ടപ്പന പാറക്കടവിൽ നിന്നും രാവിലേ 10 മണിക്ക് ആരംഭിക്കുന്ന പദയാത്ര പുതിയ ബസ്റ്റാൻഡിൽ സമാപിക്കും.
വിലക്കയറ്റം തടയുക, ക്ഷേമനിധി- ക്ഷേമപെൻഷൻ 6000 രൂപയായി വർദ്ധിപ്പിക്കുക, മിനിമം വേദനം 27900 രൂപയായി ഉയർത്തുക, മണൽവാരൽ പുനരാരംഭിക്കുക, ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുക, നിർമ്മാണ നിരോധനം പിൻവലിക്കുക തുടങ്ങി 25 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് പദയാത്ര സംഘടിപ്പിക്കുന്നത്.കട്ടപ്പന പാറക്കടവിൽ നിന്നും ആരംഭിക്കുന്ന പദയാത്ര ബിഎംഎസ് ജില്ല സമിതി അംഗം പി. ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 14 വരെയാണ് പദയാത്രകൾ നടത്തുന്നത്. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷൻ വാർഡുകളിലും രാവിലേ മുതൽ വൈകിട്ട് വരെ നീണ്ടുനിൽക്കുന്ന പദയാത്രകളാണ് നടത്തുന്നത്.തുടർന്നും മേഖല തലത്തിലും ജില്ലാതലത്തിലും പ്രചരണ ജാഥകളും സെക്രട്ടറിയേറ്റിലേക്ക് തൊഴിലാളി മാർച്ച് സംഘടിപ്പിക്കും.വാർത്താസമ്മേളനത്തിൽ ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.സി. സിനീഷ് കുമാർ ,ജില്ലാ വൈസ് പ്രസിഡണ്ട് എസ്.ജി. മഹേഷ് ജില്ലാ സമിതി അംഗം പി ഭുവനേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.