സ്റ്റാഫ് നഴ്‌സ് നിയമനം;പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത- സയന്‍സ് വിഷയത്തില്‍ പ്ലസ്ടു/ പ്രീഡിഗ്രി/ വി.എച്ച്.എസ്.ഇ കോഴ്‌സ് വിജയിച്ചിരിക്കണം/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഡൊമസ്റ്റിക്ക് നേഴ്‌സിങ്ങില്‍ വി.എച്ച്.എസ്.ഇ. അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിങ് വിജയിച്ചിരിക്കണം / സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജനറല്‍ നേഴ്‌സിങിലും മിഡൈ്വഫറിയിലും മൂന്ന് വര്‍ഷത്തെ കുറയാത്ത കോഴ്‌സ് ജയിച്ചിരിക്കണം. പ്രായപരിധി 20-36 വയസ്. കേരള നേഴ്‌സസ് ആന്റ്മിഡൈ്വവ്‌സ് കൗണ്‍സിലില്‍ സ്ത്രീകള്‍ നേഴ്‌സസ് വൈഫായും പുരുഷന്‍മാര്‍ നേഴ്‌സായും രജിസ്റ്റര്‍ ചെയ്തിരിക്കണം.
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 23 വൈകുന്നേരം 5 മണിക്ക് മുന്‍പായി നേരിട്ടോ തപാല്‍ മുഖേനയോ പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. സെപ്റ്റംബര്‍ 26 രാവിലെ 9.30 എഴുത്ത് പരീക്ഷയും ഇന്റെര്‍വ്യൂവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04869 232 424.