രാഹുൽ ഗാന്ധിയുടെ പേരിലുള്ള കേസിൽ സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ചപ്പാത്തിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി കേസിൽ അലഹബാദ് കോടതി വിധിയെ സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടിയിൽ ചപ്പാത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനം നടത്തി. കോൺഗ്രസ് ചപ്പാത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം സംഘടിപ്പിച്ചത്. നേതാക്കളായ രാജേന്ദ്രൻ മാരിയിൽ ,ഷാജി പി ജോസഫ്,അഷ്റഫ് അലി, പി കെ സുഭാഷ് , പി കെ സന്തോഷ് , കെ ജെ സുരേന്ദ്രൻ , കുഞ്ഞു കുട്ടി, പി കെ സോമൻ , മനോജ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. കോടതിവിധി ജനാധിപത്യത്തിന്റെ വിജയമായി കാണുന്നുവെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ആഹ്ലാദ പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.