ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുടുംബ സംഗമം സെപ്റ്റംബർ രണ്ടിന് നടക്കും. വള്ളക്കടവ് സിബീസ് ഗാർഡനിൽ നടക്കുന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ബീനാറ്റോമി ഉദ്ഘാടനം ചെയ്യും.

Sep 1, 2025 - 18:11
 0
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുടുംബ സംഗമം  സെപ്റ്റംബർ രണ്ടിന് നടക്കും. വള്ളക്കടവ് സിബീസ് ഗാർഡനിൽ നടക്കുന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ബീനാറ്റോമി ഉദ്ഘാടനം ചെയ്യും.
This is the title of the web page

 കേരളത്തിലെ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ ഒറ്റക്കെട്ടായി കോർത്തെടുക്കുന്ന സംഘടനയാണ് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ. അംഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി സംഘടന എന്നും പ്രതിജ്ഞാബദ്ധമാണ്. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഉടുബഞ്ചോല മേഖല കുടുംബ സംഗമം ആണ് കട്ടപ്പനയിൽ സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഫാമിലി മീറ്റ് വിത്ത് ഓണാഘോഷം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.സെപ്റ്റംബർ രണ്ടാം തീയതി കട്ടപ്പന വള്ളക്കടവ സിബീസ് ഗാർഡനിൽ നടക്കുന്ന നടക്കുന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്യും.

 ഓണാഘോഷത്തോടൊപ്പം സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ പൂക്കള മത്സരമടക്കമുള്ള വിവിധതരം ഓണാഘോഷ മത്സരങ്ങൾ നടക്കും. പരിപാടിയിൽ എ കെ പി എ ഉടുമ്പൻചോല മേഖലാ പ്രസിഡന്റ് മാത്തുക്കുട്ടി പൗവ്വത് അധ്യക്ഷത വഹിക്കും . ജില്ലാ പ്രസിഡന്റ് സെബാൻ ആതിര ഓണ സന്ദേശം നൽകും. സെന്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ ഓണസമ്മാന വിതരണം നടത്തും. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് സമ്മാന അർഹരെ ആദരിക്കും. ജിലീഷ് ജോർജ്, റോബിൻ എൻവീസ്, ബാബു സുരഭി, ബിജോ മങ്ങാട്ട്. ജാക്സൺ ജോസഫ്, ഷിബു വിസ്മയ, റെജി ജോസഫ്, എം എസ് അരുൺ, സുരേഷ് ആതിര, ജോസഫ് ജോൺ എന്നിവർ സംസാരിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow