അദിലാബാദ് രൂപതാ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട ഫാദർ ജോസഫ് തച്ചാ പറമ്പിലിനു മന്ത്രി റോഷി അഗസ്റ്റിനും ഇട്ടയാർ പഞ്ചായത്ത ഭരണസമിതിയും സ്വീകരണം നൽകി

Aug 29, 2025 - 18:28
 0
അദിലാബാദ് രൂപതാ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട ഫാദർ ജോസഫ് തച്ചാ പറമ്പിലിനു  മന്ത്രി റോഷി അഗസ്റ്റിനും ഇട്ടയാർ പഞ്ചായത്ത ഭരണസമിതിയും സ്വീകരണം നൽകി
This is the title of the web page

 ഇരട്ടയാർ തച്ചാപറമ്പിൽ ലൂക്കോസിന്റെയും ഏലി യാമ്മയുടെയും വീട്ടിൽ സന്യസ്‌തരുടെ എണ്ണം നാലാണ്. 8 മക്കളിൽ പന്നിയാർകുട്ടി സെന്റ് മേരീസ് പള്ളി വികാരി ഫാ. ലൂക്കാ തച്ചാപറമ്പത്ത്, അടിമാലി വിയാനി പ്രീസ്റ്റ് ഹോം മദർ സുപ്പീരിയറായ സി സ്‌റ്റർ ജ്യോതിസ്, തലശ്ശേരി കോളയാട് സ്റ്റീഫൻ ഹോമിൽ മദർ സുപ്പീരിയറായ സിസ്‌റ്റർ സോഫി, സിഎംഐ സഭാംഗമായ ഫാ. ജോസഫ് തച്ചാപറമ്പത്ത് എന്നീ 4 പേർ ദൈവവേല ചെയ്യുന്നവരാണ്. ഇവരിൽ ഫാ. ജോസഫ് (55) ആണ് അദിലാബാദ് രൂപതയുടെ നിയുക്‌ത ബിഷപ്പായി നിയോഗിക്കപ്പെട്ടയാൾ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നാലുമുക്കിൽ നിന്ന് ഒരാൾ ബിഷപ്പാകുമ്പോൾ നാടും കുടുംബവും സന്തോഷത്തിലാണ്. നസ്രത്ത് വാലി ഇടവക അംഗമായ അദ്ദേഹം നിലവിൽ സി എംഐ ഛാ ന്ദാ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യലാണ്.കോട്ടയം ചെങ്ങളത്തു നിന്നു കുടിയേറിയ കുടുംബമാ ണു ഫാ. ജോസഫിന്റേത്.1985 മേയിൽ സിഎംഐ സഭയിൽ ചേർന്നു. 1997 ജനുവരി 4നു വൈദികനായി.

 40 വർഷം മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പ്രവർത്തി ച്ചു. മലയാളം, ഇംഗ്ലിഷ്, മറാഠി, ഹിന്ദി, തെലുങ്ക് ഭാഷകളിൽ പ്രാവീണ്യമുണ്ട്. അദിലാബാദ് രൂപത നിലവിൽ വന്നശേഷം രൂപതയുടെ പ്രൊക്യുറേറ്ററായി എട്ടു വർഷം പ്രവർത്തിച്ചു. ബിഷപ്പായി നിയമിതനായ ജോസഫ് മാതാപിതാക്കളുടെ അനുഗ്രഹം തേടി ഇരട്ടയാറ്റിലെ ഭവനത്തിലെത്തിയപ്പോൾ മന്ത്രി റോഷി അഗസ്റ്റിൽ ഭവനത്തിലെത്തി സ്വീകരണം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാർ പഞ്ചായത്ത് ഭരണ സമിതിയും വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.ഇരട്ടയാർ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ആനന്ദ് സുനിൽകുമാർ,ജിൻസൺ വർക്കി,ജിഷഷാജി, എന്നിവരുടെ നേതൃത്വത്തിലാണ് സ്വീരണം നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow