ശാന്തൻപാറ തൊട്ടികാനം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി കമ്മറ്റി ഭാരവാഹികൾക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഇടവക അംഗം

ശാന്തൻപാറ ഗ്രാമപഞ്ചായത്തിന്റെ തൊട്ടികാനത്ത് സ്ഥാപിതമായിരിക്കുന്ന സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ ഭരണസമിതിക്കും ഇടവക വികാരിക്കും എതിരെയാണ് ആരോപണങ്ങളുമായി ഇടവക അംഗമായ യുവാവ് രംഗത്ത് എത്തിയിരിക്കുന്നത്. സേനാപതി സ്വദേശി വാഴപ്പിള്ളികുടിയിൽ സണ്ണി കുര്യാക്കോസ് ആണ് രാജാക്കാട് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ വിവിധ ആരോപണങ്ങൾ ഉന്നയിച്ചത്.
ഭവന കൂദാശ നടത്തി തരാതെ ഇടവകയിൽ ഒറ്റപ്പെടുത്തുന്നു,.എടുക്കാത്ത പണം എടുത്തു എന്ന് ആരോപിച്ചു, കമ്മറ്റിയിലും ഇടവകയിലും കള്ളനായി മുദ്ര കുത്തി അധിക്ഷേപിക്കുന്നു,മാനസികമായി പീഡിപ്പിക്കുന്നു,ഭീക്ഷണിപ്പെടുത്തുന്നു ഭാര്യ ജോലി ചെയ്യുന്ന സഥാപനത്തിൽ ചെന്ന് പണം ആവിശ്യപ്പെട്ട് ഭരണസമിതി അംഗങ്ങൾ അപമാനിച്ചു തുടങ്ങിയ ആരോപണങ്ങളുമായിട്ടാണ് യുവാവ് രംഗത്ത് എത്തിയിരിക്കുന്നത്.
പള്ളിയുടെ കിഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സഥാപനത്തിലേക്ക് നിലവിൽ ഇല്ലാത്ത ജോലിയുടെ പേരിൽ ഉദ്യോഗാർഥിയുടെ കൈയിൽ നിന്നും പണം ആവിശ്യപ്പെട്ടത് കമ്മറ്റിയിൽ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് കമ്മറ്റി ഭാരവാഹികൾ ഒറ്റപ്പെടുത്തി അധിക്ഷേപിക്കുന്നത് എന്നും സണ്ണി വാർത്ത സമ്മേളനത്തിൽ വ്യക്‌തമാക്കി.
ജീവന് ഭീക്ഷണി ഉള്ളതിനാൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സണ്ണി പറഞ്ഞു.യുവാവിന്റെ ആരോപണങ്ങൾ പള്ളി പൊതുയോഗത്തിൽ ചർച്ച ചെയ്‌ത ശേഷം മതമേലധ്യക്ഷന്മാരുടെ നിർദേശപ്രകാരം സംഭവത്തിൽ പ്രതികരിക്കുമെന്ന് ഇടവക വികാരി വ്യക്‌തമാക്കി.