രാജകുമാരിയിൽ മകന്റെ ആക്രമണത്തിൽ പരുക്കേറ്റ സി പി എം നേതാവ് മരിച്ചു

രാജകുമാരിയിൽ മകന്റെ ആക്രമണത്തിൽ പരുക്കേറ്റ സി പി എം നേതാവ് മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി ആണ്ടവർ ആണ് മരിച്ചത് .മധുരയിൽ ചികിത്സയിൽ കഴിയവേ ആണ് അന്ത്യം.കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ആണ്ടവരെ മകൻ മണികണ്ഠൻ അതിക്രൂരമായി മർദ്ദിച്ചത്. ഈ സമയം വീട്ടിൽ ഇവർ രണ്ടുപേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് മണികണ്ഠൻ ടേബിൾ ഫാൻ, ഫ്ലാസ്ക് തുടങ്ങിയവ ഉപയോഗിച്ച് ആണ്ടവരുടെ തലയ്ക്കും മുഖത്തും അടിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാർ ആണ്ടവരെ തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളേജിലും തുടർന്ന് മധുര മെഡിക്കൽ കോളേജിലും എത്തിച്ചു .
മധുരയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ആണ്ടവർ. നിലവിൽ റിമാൻഡിലാണ് മകൻ മണികണ്ഠൻ. രാജകുമാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയും ദീർഘകാലം രാജാക്കാട് സിപിഎം ഏരിയ കമ്മിറ്റി അംഗമായും ആണ്ടവർ പ്രവർത്തിച്ചിട്ടുണ്ട്.