പി എം എ വൈ പദ്ധതിക്കിൽ അനുവദിച്ച വീടിന് പെർമിറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് വിധവയായ വീട്ടമ്മ കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ നടത്തുന്ന നിരാഹാര സമരത്തിന് കോൺഗ്രസ് പിന്തുണ

പി എം എ വൈ പദ്ധതിക്കിൽ അനുവദിച്ച വീടിന് പെർമിറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് വിധവയായ വീട്ടമ്മ കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ നടത്തുന്ന നിരാഹാര സമരത്തിന് കോൺഗ്രസ് പിന്തുണ. കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് സമരപ്പന്തലിലെത്തിയാണ് പിന്തുണ അറിയിച്ചത്. ക്യാൻസർ രോഗിയായ കോവിൽമല പുതുപ്പറമ്പിൽ വീണ ഷാജി യെ സമരത്തിന് പ്രേരിപ്പിക്കാൻകാരണം മന്ത്രി റോഷി അഗസ്റ്റിൻ്റെ വാഗ്ദാനലംഘനമാണന്ന് കാഞ്ചിയാർ മണ്ഡലം പ്രസിഡൻ്റ് അനീഷ് മണ്ണൂർ പറഞ്ഞു.
കോവിൽ മലയിൽ 20 കുടുംമ്പങ്ങളാണ് വീട് പൊളിച്ച് ഷെഡിൽ കഴിയുന്നത്. ഇതിൽ ഒരാൾ മാത്രമാണ് നിരാഹാര സമരം നടത്തുന്നതും. സർക്കാരിനെയും പഞ്ചായത്തിനെയും വിശ്വസിച്ചാണ് വീടുകൾ പൊളിച്ചത്. ഇപ്പോൾ പലരും 7 വർഷക്കാലമായി കിടപ്പാടം ഇല്ലാത്ത അവസ്ഥയിലാണ്. മന്ത്രി റോഷി അഗസ്റ്റി പല തവണ കണ്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ല. വീണയുടെ നിരാഹാര സമരം ന്യായമായ ആവശ്യത്തിന് വേണ്ടിയാണ്. അതിനാൽ കോൺഗ്രസ് സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് അനീഷ് മണ്ണൂർ പറഞ്ഞു.
സമരം ഒത്ത് തീർപ്പാക്കാ നടപടി സ്വീകരിച്ചില്ലെങ്കിൽ പിന്തുണ മാത്രമല്ല സമരം തന്നെ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ജോമോൻ കിഴക്കേൽ, ഷാജി വേലം പറമ്പിൽ എന്നിവരും മണ്ഡലം പ്രസിഡൻ്റിനൊപ്പമുണ്ടായിരുന്നു. നടപടി ഉണ്ടാകു വരെ നിരാഹാരം തുടരുമെന്നാണ് വീണ ഷാജി പറയുന്നത്..