ചീഫ് സെക്രട്ടറി സർക്കാരിന് വേണ്ടി സെപ്റ്റംബർ 18നകം സത്യവാങ്മൂലം നൽകും : കേരള കോൺഗ്രസ് (എം), നേര്യമംഗലം അടിമാലി റോഡ് നിർമ്മാണ സമരങ്ങൾ രാഷ്ട്രീയ പ്രേരിതം

കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായി വരുന്ന നേര്യമംഗലം മുതൽ വാളറ അടിമാലി വരെ ഉള്ള റോഡ് നിർമ്മാണം സംബന്ധിച്ച് തടസങ്ങൾ ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സെപ്റ്റംബർ പതിനെട്ടിനകം സത്യവാങ്മൂലം നൽകുമെന്നും വനം വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.ഈ മാസം ഇരുപത്തിയേഴാം തീയതി മന്ത്രി റോഷി അഗസ്റ്റിൻ വനം മന്ത്രി കെ ശശീന്ദ്രൻ ,വനംവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി ,ചീഫ് കൺസേർവേറ്റർ തുടങ്ങിയവർ ചേർന്ന യോഗത്തിൽ പുതിയ അഫിഡവിറ്റ് നൽകുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം അഡിഷണൽ ചീഫ് സെക്രട്ടറി കോടതിയിൽ അറിയിച്ചത് വനം വകുപ്പിന്റെ നിർദേശം മാത്രമാണ് അതിനാലാണ് പൊതുമരാമത്ത് വകുപ്പിന്റെയും എല്ലാ ജനതയുടെയും ആശങ്ക പരിഹരിക്കത്തക്ക വിധം ചീഫ് സെക്രട്ടറി തന്നെ സത്യവാങ്മൂലം നൽകണമെന്ന് കോടതി അറിയിച്ചത് .കോടതിയുടെ നിർദേശം കൂടി പരിഗണിച്ചാണ് പുതിയ സത്യവാങ്മൂലം നൽകുക .
റോഡുമായി ബന്ധപ്പെട്ട് ആദ്യഘട്ടം മുതൽ അനുകൂല നിലപാട് സ്വീകരിച്ച് വരുന്നത് മന്ത്രി റോഷി അഗസ്റ്റിനാണ് എന്നാൽ മന്ത്രി ഓഫീസിന് മുന്നിൽ സമരം നടത്തും എന്ന വാർത്ത രാഷ്ട്രീയ പ്രേരിതമാണ് .അന്തർ സംസ്ഥാന റോഡന് എന്നിരിക്കെ റോഡിൻറെ നിർമ്മാണ ചുമതലയും സംരക്ഷണവും കേന്ദ്ര സർക്കാരിനാണ് അതോടൊപ്പം കേന്ദ്ര വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുത്തിയാണ് റോഡ് നിർമ്മാണത്തിന് എതിർപ്പുകൾ പറയുന്നത്.കേരളത്തിലെ മുൻ ഉത്തരവുകളും പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കിയ നിർമ്മാണങ്ങളും ഇടുക്കി ജില്ലാ കളക്ടർ നൽകിയ ഉത്തരവുകളും റോഡ് നിർമ്മാണത്തിന് അനൂകൂലമാണ്.
റോഡിന്റെ ആരംഭഘട്ടമായാ 1932 ൽ തന്നെ പൊതുമരാമത്ത് വകുപ്പ് മുഖേന വനത്തിലൂടെ ആവശ്യമായ വീതി നീക്കി വെച്ച് റോഡിന്റെ നിർമ്മാണം ആരംഭിച്ചു.ആ നിർമ്മാണ ഘട്ടം മുതൽ ആലുവ മൂന്നാർ എന്നാണ് ഈ റോഡ് അറിയപ്പെട്ടിരുന്നത്.1996ലാണ് ദേശീയപാത വിഭാഗം ഈ റോഡ് ഏറ്റെടുത്തത് അതോടെ ഈ റോഡ് കൊച്ചി മധുര ദേശീയപാതയായി മാറി.പിന്നീട് 2016ൽ കൊച്ചി ധനുഷ്‌കോടി ദേശിയപാത എന്ന പേരിലേക്ക് മാറുകയും ചെയ്തു.റോഡിനു കുറഞ്ഞത് 30 മീറ്റർ വീതി വേണം എന്ന നിർദേശം വരുകയും ചെയ്തു .
റോഡുമായി ബന്ധപ്പെട്ട മുൻകാല രേഖകളിൽ എല്ലാം ആലുവ മൂന്നാർ റോഡ് എന്നാണ് പോയിരുന്നത് അതിനുശേഷമാണ് കൊച്ചി ധനുഷ്‌കോടി എന്ന് പേര് വന്നതും.റോഡിന്റെ മുൻകാല ചരിത്രം അറിയാതെയാണ് എം പി ഡീൻ കുര്യാക്കോസ് റോഡിൻറെ പേര് പോലും അറിയാതെയാണ് മന്ത്രിമാർ യോഗം വിളിച്ച് ചേർത്തത് എന്ന് തെറ്റായ വാർത്ത കൊടുത്തത് .
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ഈ റോഡ് നിർമ്മിക്കുന്നതിന് തടസമില്ല എന്ന് വിശദികരണം നല്കാൻ സാഹചര്യം ഉണ്ടായിരിക്കെ എം പി അതിന് ശ്രമിക്കാതെ കേരളത്തെ പഴിചാരി ചുമതലയിൽ നിന്നും ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നതെന്നും കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു