പി എം എ വൈ പദ്ധതിയിൽ അനുവദിച്ച വീടിന് പെർമിറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് വിധവയായ വീട്ടമ്മ കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്

Aug 30, 2025 - 12:35
 0
പി എം എ വൈ പദ്ധതിയിൽ അനുവദിച്ച വീടിന് പെർമിറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് വിധവയായ  വീട്ടമ്മ കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്
This is the title of the web page

കോവിൽമല തേക്കിൻ പ്ലാൻ്റേഷന് സമീപത്തായിട്ടാണ് വീണ ഷാജിയും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ 50 വർഷമായി വീണയും കുടുംബവും ഇവിടെ തന്നെയാണ് താമസിക്കുന്നത്. ഇവർ രോഗിക്കുമാണ്. വാസയോഗ്യമായ വീട് ഉണ്ടായിരുന്നില്ല, ഇതേ തുടർന്ന് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് പി എം എ വൈ പദ്ധതിയിൽ വീട് അനുവദിച്ചു. തറവലിക്കാൻ തുടങ്ങിയപ്പോൾ വനം വകുപ്പ് തടഞ്ഞു. വീടിന് പെർമിറ്റിനായി പഞ്ചായത്ത് കയറി ഇറങ്ങിയിട്ടും നടപടി ഉണ്ടായില്ല.ഇതേ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിനെ പല തവണ കണ്ടു. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് പറയുന്നതല്ലാതെ നടപടി ഉണ്ടായില്ല. ഇതേ തുടർന്നാണ് വീണയെന്ന വീട്ടമ്മ പഞ്ചായത്തിന് മുന്നിൽ നിരാഹാരം ആരംഭിച്ചിരിക്കുന്നത്.നടപടി ഉണ്ടായില്ലയെങ്കിൽ മരണം വരെ നിരാഹാരം അനുഷ്ഠിക്കാനാണ് വീണയുടെ തീരുമാനം. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow