കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവനസന്ദർശനത്തിനും ഫണ്ട് പിരിവിനും തുടക്കം കുറിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കട്ടപ്പന മണ്ഡലത്തിൽ ഭവനസന്ദർശനത്തിനും ഫണ്ട് പിരിവിനും തുടക്കം കുറിച്ചു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ പി സി സി നടത്തുന്ന വിഷൻ -2025 പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തുടനീളം ഭവനസന്ദർശനം നടത്തുന്നത്. തൊവരയാർ വാർഡിൽ എ ഐ സി സി അംഗം അഡ്വ:ഇ എം അഗസ്തിയുടെ വീട്ടിൽ നിന്നുമാണ് ഭവനസന്ദർശനം ആരംഭിച്ചത്.
അദ്ദേഹത്തിന്റെ സഹധർമ്മണി വത്സമ്മ അഗസ്തി ആദ്യ ഫണ്ട് വാർഡ് പ്രസിഡണ്ട് ബെന്നി അല്ലേഷിന് കൈമാറി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, ബിജു പൊന്നോലി, ജോണി വടക്കേക്കര,സജി പാണ്ടിക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.