കട്ടപ്പന നരിയമ്പാറ കോളേജിലെ 1976-78 ബാച്ചിൽ പഠിച്ച വിദ്യാർഥികളുടെ അഞ്ചാമത് സംഗമം നടന്നു

ലബ്ബക്കട ഹൈറേഞ്ച് വില്ലാസ് റിസോർട്ടിൽ വച്ചാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. കേരളത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നായി അൻപതോളം പേരാണ് സംഗമത്തിൽ പങ്കെടുത്തത്. അഡ്വ.ജോർജ് വേഴാമ്പതോട്ടം അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യാതിഥിയായിരുന്നു.
ഇണങ്ങിയും, പിണങ്ങിയും ,കുസൃതി കാണിച്ചും, കഴിഞ്ഞ കുട്ടിക്കാലം ആര്‍ക്കും മറക്കാനാകില്ല. വർഷങ്ങൾ പിന്നിട്ടെങ്കിലും ഓര്‍മകള്‍ പങ്കിട്ട്, പഴയ കുട്ടികാലം അയവിറക്കിയാണ്അവർ ഒത്തുചേര്‍ന്നത്.സംഗമത്തിന് എത്തിയവർ 60 വയസ് പിന്നിട്ടവരായിരുന്നു എന്നതും ശ്രദ്ധേയമായി.
സംഗമത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.അഡ്വ.തോമസ് കാവുങ്കൽ , ടി.കെ. കുര്യൻ, അന്നമ്മ ചാക്കോ, ആർ പ്രകാശ് മംഗലത്ത്, ജോസ് അഗസ്റ്റിൻ, എം.എം .തോമസ്, ജോർജ് തോമസ് ഇരുപ്പക്കാട്ട്, സി.കെ. സരസൻ തുടങ്ങിയവർ സംസാരിച്ചു.