പി എം എ വൈ പദ്ധതിയിൽ അനുവദിച്ച വീടിന് പെർമിറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് വിധവയായ വീട്ടമ്മ കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചു

കോവിൽമല തേക്കിൻ പ്ലാൻ്റേഷന് സമീപത്തായിട്ടാണ് വീണ ഷാജിയും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ 50 വർഷമായി വീണയും കുടുംബവും ഇവിടെ തന്നെയാണ് താമസിക്കുന്നത്. ഇവർ രോഗിക്കുമാണ്. വാസയോഗ്യമായ വീട് ഉണ്ടായിരുന്നില്ല, ഇതേ തുടർന്ന് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് പി എം എ വൈ പദ്ധതിയിൽ വീട് അനുവദിച്ചു. തറവലിക്കാൻ തുടങ്ങിയപ്പോൾ വനം വകുപ്പ് തടഞ്ഞു. വീടിന് പെർമിറ്റിനായി പഞ്ചായത്ത് കയറി ഇറങ്ങിയിട്ടും നടപടി ഉണ്ടായില്ല.
ഇതേ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിനെ പല തവണ കണ്ടു. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് പറയുന്നതല്ലാതെ നടപടി ഉണ്ടായില്ല. ഇതേ തുടർന്നാണ് വീണയെന്ന വീട്ടമ്മ പഞ്ചായത്തിന് മുന്നിൽ നിരാഹാരം ആരംഭിച്ചിരിക്കുന്നത്.ഈ നിർദ്ധന കുടുംബത്തോട് സർക്കാരും മറ്റ് അധികൃതരും കാണിക്കുന്നത് അനീതിയാണ്. ഇവരെ പോലെ മറ്റ് 20 കുടുംബങ്ങളും സർക്കാരിന്റെ അവഗണനയിൽ ദുരിത ജീവിതം നയിക്കുകയാണ്.
നടപടി ഉണ്ടായില്ലയെങ്കിൽ മരണം വരെ നിരാഹാരം അനുഷ്ഠിക്കാനാണ് വീണയുടെ തീരുമാനം. പഞ്ചായത്തോ സർക്കാരോ അല്ല വീടിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കോവിൽമല രാജാവ് രാമൻ രാജമന്നാൻ കോടതിയെ സമീപച്ചതാണ് തിരിച്ചടി. എസ്ടി അല്ലാത്തവർക്ക് യാതൊരു ആനുകൂല്യവും നൽകാൻ പാടില്ലന്നാണ് വനം വകുപ്പ് നിർദ്ദേശമെന്ന് പഞ്ചായത്ത സെക്രട്ടറി പറഞ്ഞു. വീണയുടെ നിരാഹാരം തുടരുകയാണ്.