അയ്യൻങ്കാളി ജന്മദിനാഘോഷം കട്ടപ്പനയിൽ നടന്നു

നവോത്ഥാന നായകനും അടിസ്ഥാന ജനവിഭാഗത്തിൻ്റെ മുന്നണി പോരാളിയുമായ മഹാത്മ അയ്യൻങ്കാളിയുടെ 162- മത് ജന്മദിനാഘോഷമാണ് കോ-ഓഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മൃതിമണ്ഡപനഗറിൽ നടത്തിയത്. ഇന്ത്യൻ സാമൂഹിക പരിഷ്‌കർത്താവ് വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ അദ്ദേഹം പുതിയ നേട്ടങ്ങൾ കൈവരിച്ചു. സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി അയ്യൻങ്കാളി നടത്തിയ ഒറ്റയാൾ പോരാട്ടമായ വില്ലു വണ്ടി സമരം കേരളത്തിലെ ഏക്കാലത്തേയും രാഷ്ട്രീയ ചരിത്രത്തിൽ ധീരോ ദാത്ഥമായ സംഭാവനയാണ് നൽകിയിട്ടുള്ളത്.
കട്ടപ്പനയിൽ നടന്ന ജന്മദിനാഘോഷ പരിപാടിയുടെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി തുടർന്ന് നടന്ന യോഗം കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.ജെ.ബെന്നി ഉത്ഘാടനം ചെയ്തു.ഉപജാതി ചിന്തകൾക്ക് ആധീനമായി പ്രവർത്തി ക്കുകയും സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും വിദ്യാ ഭ്യാസത്തിലൂടെ സാമൂഹിക സ്വാതന്ത്രത്തിലേയ്ക്ക് എത്തിക്കുകയും ചെയ്ത വ്യക്തിത്വം എന്ന നിലയിൽ പ്രജാസഭ അംഗമായി ദീർഘകാലം പ്രവർത്തിക്കു കയും കേരളത്തിൽ പൊതു സ്‌കൂൾ, പൊതുഇടം, പൊതുവഴി എന്ന ആശയം ഏറ്റെടുക്കുകയും, പ്രേചരിപ്പിക്കുകയും ചെയ്‌ത വ്യക്തിത്വമാണ് അദ്ദേഹം.
ചടങ്ങിൽ AKCHMS ജില്ലാ സെക്രട്ടറി വി.എസ്.ശശി സ്വാഗതം ആശംസിച്ചു. KPMS സംസ്ഥാനകമ്മറ്റി അംഗം സുനീഷ് കുഴിമറ്റം ജന്മദിനസന്ദേശം നൽകി. നഗരസഭകൗൺസിലർ ബിനു കേശവൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ SSLC, Plus Two പരീക്ഷകൾക്ക് ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ CSDS സംസ്ഥാന കമ്മറ്റി അംഗം മോബിൻ ജോണി ആദരിച്ചു.യോഗത്തിൽ മോബിൻ ജോണി ,കെ.ആർ.രാജൻ, രാജു ആഞ്ഞിലിത്തോപ്പിൽ, സന്തോഷ് ജോസഫ്, എ.കെ.രാജു കെ.ആർ.രാജു തുടങ്ങിയവർ പങ്കെടുത്തു.