ഹോളി ക്രോസ് കോളേജ് വിമുക്തി ക്ലബ് 2025 - 26 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം നടന്നു

ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയ് കുമാർ വിമുക്തി ക്ലബ് 2025-26 അധ്യയന വർഷത്തെ പ്രവർത്തി പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പുറ്റടി ഹോളി ക്രോസ് കോളേജ് എൻ എസ്. എസ് സ്പെഷ്യൽ ക്യാമ്പിൻ്റെ ഭാഗമായാണ് വിമുക്തി ക്ലബിൻ്റെ യൂണിറ്റ് തല പ്രവർത്തനോദ്ഘാടനം നടത്തിയത്.
കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരുപാടികളിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ മെൽവിൻ എൻ വി . അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി നോഡൽ ഓഫീസർ റെജി പി.സി.,ഹോളിക്രോസ് കോളേജ് വിമുക്തി ക്ലബ് കോഡിനേറ്റർ ബിബിൻ കെ രാജു ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കിരൺ സി കെ,സോന പി ജെ ,എൻഎസ്എസ് വോളണ്ടിയേഴ്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.