വാക്ക് പാലിച്ച് എൽഡിഎഫ് സർക്കാർ കുടിയേറ്റ കർഷകരുടെ ആത്മാഭിമാനം ഉയർത്തിയ തീരുമാനം- എൽഡിഎഫ് ജില്ലാ കമ്മറ്റി

Aug 27, 2025 - 19:26
 0
വാക്ക് പാലിച്ച് എൽഡിഎഫ് സർക്കാർ
കുടിയേറ്റ കർഷകരുടെ ആത്മാഭിമാനം ഉയർത്തിയ തീരുമാനം- എൽഡിഎഫ് ജില്ലാ കമ്മറ്റി
This is the title of the web page

കുടിയേറ്റ കർഷകരുടെ ആത്മാഭിമാനം ഉയർത്തിയ തീരുമാനമാണ് എൽഡിഎഫ് മന്ത്രിസഭായോ​ഗ തീരുമാനത്തിലൂടെ ഉണ്ടായതെന്ന് എൽഡിഎഫ് ജില്ലാ കമ്മറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. 1964 ലെ ചട്ടങ്ങൾ പ്രകാരമാണ് ജില്ലയിലെ പട്ടയങ്ങളിലേറെയും. ഈ ചട്ടമനുസരിച്ച് പട്ടയം ലഭിക്കുന്ന ഭൂമി കൃഷിക്കും വീടു വെയ്ക്കുന്നതിനും മാത്രമേ ഉപയോ​ഗിക്കാൻ പാടുള്ളു. എങ്കിലും ജില്ലയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളും നിർമ്മിച്ച് ഉപയോ​ഗിച്ചു പോന്നിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ജില്ലയിലെ യുഡിഎഫും ചില കപട പരിസ്ഥിതി സംഘടനകളും ഹൈക്കോടതിയിൽ സമർപ്പിച്ച കേസിലാണ് ജില്ലയുടെ വളർച്ചയെ തന്നെ ബാധിക്കുന്ന തരത്തിൽ നിർമ്മാണ നിരോധനം ജില്ലയിൽ നിലവിൽ വന്നത്. ജില്ലയിലെ പല വികസന പ്രവർത്തനങ്ങളും ഇതോടെ നിലച്ചു.ജില്ലയിലെ എൽഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി ഇച്ഛാശക്തിയോടെ നടത്തിയ ഇടപടെലുകളും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചകളും നിരവധിയാണ്. ജില്ലയിലെ ഭൂ പ്രശ്നങ്ങളിൽ വലഞ്ഞ കർഷകർക്ക് എൽഡിഎഫ് നൽകിയ വാ​ഗ്ദാനമാണ് പാലിക്കപ്പെട്ടിരിക്കുന്നത്.

ഭൂ നിയമ ഭേദ​ഗതി 2023 നിയമസഭയിൽ ഐക്യകണ്ഠേന പാസ്സാക്കിയെടുക്കാൻ പിണറായി സർക്കാരിന് സാധിച്ചു. ജനങ്ങളിൽ നിന്നുള്ള എതിർപ്പ് ഭയന്ന് നിയമസഭയിൽ അനുകൂലിച്ച യുഡിഎഫ് പിന്നീട് നിയമ ഭേദ​ഗതി ബില്ല് കത്തിക്കുകയും നിയമം പാസ്സാകാതിരിക്കാൻ ​ഗവർണറെ ഉപയോ​ഗപ്പെടുത്തുകയും ചെയ്തു. എന്നാൽ ജനോപകാര പ്രദമായി പല ബില്ലുകളും തടഞ്ഞു വെച്ചിരിക്കുന്നതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ പോകുകയും മറ്റുവഴികിളില്ലാതെ നിയമ ഭേദ​ഗതി ബില്ലിലുൾപ്പടെ ​ഗവർണർ ഒപ്പിടുകയുമായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഭൂ നിയമ ഭേദ​ഗതിയുടെ ചട്ടങ്ങൾകൂടി നിലവിൽ വരുന്നതോടെ ജില്ലയിലെ മുഴുവൻ ഭൂ പ്രശ്നങ്ങൾ ശാശ്വത പരിഹാരത്തിലേക്ക് എത്തുകയാണ്. ഇതോടെ ജില്ലയിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ച് നിർമ്മിച്ചിരിക്കുന്ന മുഴുവൻ കെട്ടിടങ്ങളും നിയമാനുസൃതമായി ക്രമവൽക്കരിക്കുന്നതിന് സാധിക്കും. വാണിജ്യപരമായ ആവശ്യങ്ങൾക്ക് കെട്ടിടം നിർമ്മിക്കാം എന്ന സ്ഥിതി വരുന്നത് ജില്ലയുടെ വികസനത്തിന് ​ഗതിവേ​ഗം പകരും.

ജില്ല യിലെ സാധാരണകാരായ ജനങ്ങൾക് കൃഷിയോടൊപ്പം കടമുറികളും ഹോം സ്റ്റേകളും ഫാമുകളും ഒക്കെ നിർമിച്ച് ഉപജീവനം നടത്താൻ കഴിയുന്ന ചരിത്ര പരമായ തീരുമാനം ആണ് ഉണ്ടായിട്ടുള്ളത്.  കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മലയോര ജനതയ്ക്ക് എൽഡിഎഫ് നൽകിയ വാ​ഗ്ദാനമാണ് പാലിക്കപ്പെട്ടിരിക്കുന്നതെന്ന് എൽഡിഎഫ് ജില്ലാ നേതാക്കളായ കെ. സലിംകുമാർ, സി.വി. വർ​ഗീസ്, ജോസ് പാലത്തിനാൽ എന്നിവർ പറഞ്ഞു..

What's Your Reaction?

like

dislike

love

funny

angry

sad

wow