അടിമാലി കുമളി ദേശീയ പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള അതിർത്തി നിർണ്ണയം ആരംഭിച്ചു

അടിമാലി കുമളി ദേശീയ പാതയുടെ മൂന്നാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിസ്തൃതി വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾക്ക് തുടക്കമായി. ദേശീയപാത 85 കടന്നുപോകുന്ന അടിമാലിയിൽ തുടങ്ങി കുമളി ചെളിമ ടവരെയുള്ള ഭാഗത്ത് ഇരുവശങ്ങളും വിസ്തൃതി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.
ആദ്യപടിയായി മുൻപ് അതിർത്തി നിണ്ണയിച്ചിച്ച് സ്ഥലത്ത് കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ തടിയംപാട് ആരംഭിച്ചു.350 കോടി രൂപ നീക്കിവച്ചിട്ടുള്ളതായും 2026 മാർച്ചിന് മുൻപ് സ്ഥലമെടുപ്പ് പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി തോമസ്, പഞ്ചായത്ത് അംഗങ്ങളായ ടിൻ്റു സുഭാഷ്, ആലീസ് ജോസ് പൊതുപ്രവർത്തകരായ എ.പി. ഉസ്മാൻ, പി.ഡി ജോസഫ്, വിജയൻ കല്ലിങ്കൽ, ജോയി വർഗ്ഗീസ് ദേശീയപാതയുടെയും, പൊതുമരാമത് വകുപ്പിൻ്റെയും ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.