കട്ടപ്പന നഗരസഭയിൽ ജലസുരക്ഷിതത്വ ക്യാമ്പിന് തുടക്കമായി

Aug 26, 2025 - 15:08
 0
കട്ടപ്പന നഗരസഭയിൽ 
ജലസുരക്ഷിതത്വ ക്യാമ്പിന്  തുടക്കമായി
This is the title of the web page

കേരളത്തിൽ ജലജന്യ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യമാണുള്ളത്. 2011 മുതൽ 2019 വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ജലജന്യ രോഗങ്ങളിൽ 97 ശതമാനവും വയറിളക്ക രോഗങ്ങളായിരുന്നു. കേരളത്തിൽ 2025 ജനുവരി മുതൽ ജൂലൈ വരെ മാത്രം 2,92,346 പേർക്ക് വയറിളക്കവും, 6705 പേർക്ക് ഹെപ്പറ്റൈറ്റിസ്-എ യും, 1450 പേർക്ക് എലിപ്പനിയും, 233 പേർക്ക് ടൈഫോയിഡും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അടുത്തകാലത്തായി ജലത്തിൽ നിന്നും അമീബ മൂലമുണ്ടാകുന്ന അതിമാരകമായ മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണവും കൂടി വരുന്നതായാണ് കാണാൻ കഴിയുന്നത്. മലിനമായ ജലം ഉപയോഗിക്കുന്നതാണ് ഇത്തരം രോഗങ്ങൾ പടർന്ന് പിടിക്കുന്നതിന് പ്രധാനകാരണമായി വിലയിരുത്തുന്നത്.

 വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന വാട്ടർ ടാങ്കുകൾ വർഷങ്ങളോളം വൃത്തിയാക്കാതിരിക്കുന്നതും അപകടകരമായ അമീബ വളരുന്ന സാഹചര്യം ജനകീയ സൃഷ്ടിക്കുന്നുണ്ടെന്ന് വിദഗ്‌ധർ വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായാണ്തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ഹരിതകേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന ബോധവൽക്കരണ ക്യാമ്പയിൻ, പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഗരസഭാ ഓഡിറ്റോറിയത്തിൽ നടന്ന യോഗം നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ അഡ്വ. കെ ജെബന്നി അധ്യക്ഷനായിരുന്നു. നഗരസഭാ കൗൺസിലർ തങ്കച്ചൻ പുരയിടം, സെക്രട്ടറി അജി കെ. തോമസ്,ക്ലീൻസിറ്റി മാനേജർ ജിൻസ് സിറിയക്,താലൂക്ക് HI ദിലീപ് പി.കെ.തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow