നവോത്ഥാന നായകനും അടിസ്ഥാനജനവിഭാഗത്തിൻ്റെ മുന്നണി പോരാളിയു മായ മഹാത്മ അയ്യൻങ്കാളിയുടെ 162 മത് ജന്മദിനാഘോഷം അംബേദ്കർ /അയ്യൻങ്കാളി കോ-ഓഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌മൃതിമണ്ഡ‌പനഗറിൽ നടക്കും

Aug 25, 2025 - 16:48
 0
നവോത്ഥാന നായകനും അടിസ്ഥാനജനവിഭാഗത്തിൻ്റെ മുന്നണി പോരാളിയു മായ മഹാത്മ അയ്യൻങ്കാളിയുടെ 162 മത് ജന്മദിനാഘോഷം അംബേദ്കർ /അയ്യൻങ്കാളി കോ-ഓഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌മൃതിമണ്ഡ‌പനഗറിൽ നടക്കും
This is the title of the web page

കേരളത്തിലെ അടിസ്ഥാനജനവിഭാഗത്തിൻ്റെ മുന്നേറ്റത്തിനായി പോരാട്ടം നട ത്തിയ മഹത് വ്യക്തിത്വമായ അദ്ദേഹം 1863 ആഗസ്റ്റ് 28-ാം തീയതി ജനിച്ചു. ഇന്ത്യൻ സാമൂഹിക പരിഷ്‌കർത്താവ് വിദ്യാഭ്യാസവിചക്ഷണൻ എന്നീ നിലകളിൽ അദ്ദേഹം പുതിയ നേട്ടങ്ങൾ കൈവരിച്ചു. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യൻങ്കാളി നടത്തിയ ഒറ്റയാൾ പോരാട്ടമായ വില്ലുവണ്ടി സമരം കേരളത്തിലെ ഏക്കാലത്തേയും രാഷ്ട്രീയ ചരിത്രത്തിൽ ധീരോദാർത്ഥമായ സംഭാവനയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉപജാതി പിന്തകൾക്ക് ആധീനമായി പ്രവർത്തിക്കുകയും സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും വിദ്യാ ഭ്യാസത്തിലൂടെ സാമൂഹികസ്വാതന്ത്ര്യത്തിലേയ്ക്ക് എത്തിക്കുകയും ചെയ്ത വ്യക്തിത്വം എന്ന നിലയിൽ പ്രജാസഭ അംഗമായി ദീർഘകാലം പ്രവർത്തിക്കുകയും കേരളത്തിൽ പൊതു സ്കൂൾ, പൊതുഇടം, പൊതുവഴി എന്ന ആശയം ഏറ്റെടുക്കുകയും, പ്രേചരിപ്പി ക്കുകയും ചെയ്തത വ്യക്തിത്വമാണ് അദ്ദേഹം.

കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാൻ പ്രശാന്ത് രാജു അദ്ധ്യക്ഷത വഹിക്കുന്ന ജന്മദിനാഘോഷപരിപാടി കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.ജെ. ബെന്നി രാവിലെ 9.30 ന് ഉത്ഘാടനം ചെയ്യും. വി.എസ്.ശശി AKCHMS ജില്ലാ സെക്രട്ടറി സ്വാഗതം ആശംസിക്കും, സുനീഷ് കുഴിമറ്റം KPMS സംസ്ഥാനകമ്മറ്റി അംഗം ജന്മദിനസ ന്ദേശം നൽകും, നഗരസഭ കൗൺസിലർ ബിനു കേശവൻ മുഖ്യപ്രഭാഷണം നടത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

SSLC, Plus Two എന്നീ പരീക്ഷകൾക്ക് ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ CSDS സംസ്ഥാന കമ്മറ്റി അംഗം മോബിൻ ജോണി ആദരിക്കും.പത്രസമ്മേളനത്തിൽ കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാൻ പ്രശാന്ത് രാജു, വി.എസ്.ശശി (AKCHMS ജില്ലാ സെക്രട്ടറി) കെ.ആർ.രാജൻ (KSS ജില്ലാ സെക്രട്ടറി), മോബിൻ ജോണി (CSDS സംസ്ഥാന കമ്മറ്റി അംഗം), സന്തോഷ് ജോസഫ് (CSDS താലൂക്ക് (ട്രഷറർ).

What's Your Reaction?

like

dislike

love

funny

angry

sad

wow