കുമളിയിൽ മരം വീണ് വണ്ടിപ്പെരിയാർ സ്വദേശി മരിച്ചു

തിങ്കളാഴ്ച രാവിലെ 10 മണിയോടെ ചക്കുപള്ളം പളിയക്കുടിയിലെ ഒരു സ്വകാര്യ തോട്ടത്തിൽ വെച്ചാണ് അപകടമുണ്ടായത്.മരം മുറിക്കുന്നതിനിടെവണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി കെ. സുരേഷിൻ്റെ ദേഹത്തേക്ക് വലിയ തടി വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനെ തുടർന്ന് കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.