കട്ടപ്പന വെട്ടിക്കുഴക്കവല ചൈതന്യ NHG യുടെ 24-ാം വാർഷികം നടന്നു

തുരുത്തിപ്പള്ളിൽ സന്ധ്യാ സത്യൻ്റെ ഭവനത്തിൽ വച്ചാണ് വാർഷികാഘോഷവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചത്. CDS-1 ചെയർപേഴ്സൺ രത്നമ്മ സുരേന്ദ്രൻ അധ്യക്ഷയായിരുന്നു.മുൻ നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉത്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭാ കൗൺസിലർമാരായ ഷൈനി സണ്ണി,സിജു ചക്കും മൂട്ടിൽ, രാജൻകാലാച്ചിറ, മുതിർന്ന അംഗം തുരുത്തിപ്പള്ളിൽ മാധവൻ എന്നിവരേആദരിച്ചു.
തുടർന്ന് SSLC- +2പരീക്ഷകളിൽ ഉന്നതം വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.നഗരസഭാ തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.ഓണാഘോഷത്തിൻ്റെ ഭാഗമായി ഓണ സദ്യയും ഒരുക്കിയിരുന്നു.കൗൺസിലർ സിജു ചക്കും മൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ രാജൻകാലാച്ചിറ, മുൻ കൗൺസിലർ ലൗലി ഷാജി, ലിസി ജോണി, പൊന്നമ്മ പുരുഷോത്തമൻ, മായ ബിജു, ഷേർളി വർക്കി, ഷിനുമോൾ ജോർജ്, സ്നേഹ സണ്ണി തുടങ്ങിയവർ പങ്കെടുത്തു.