ഹൈറേഞ്ചിലെ മണർകാട് എന്നറിയപ്പെടുന്ന പഴയവിടുതി സെൻ്റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുനാളും പരിശുദ്ധ ദൈവമാതാവിൻ്റെ സുനോറോ വണക്കവും, സുവിശേഷ മഹായോഗവും സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കും

ആത്മീയ ഉണര്‍വ്വ് പകര്‍ന്ന് ഇത്തവണയും വിപുലമായ രീതിയിലാണ് പഴയവിടുതി സെൻ്റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുനാളും പരിശുദ്ധ ദൈവമാതാവിൻ്റെ സുനോറോ വണക്കവും, സുവിശേഷ മഹായോഗവും സെപ്റ്റംബർ 1 മുതൽ 8 വരെ നടത്തപ്പെടുന്നത്. അഭിവന്ദ്യ ഡോ.ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പൊലീത്ത,ബെന്യാമിൻ റമ്പാച്ചൻ,ഫാ.എൽദോസ് മേനോത്തുമാലിൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.
പെരുനാളിന് തുടക്കം കുറിച്ച് ആഗസ്റ്റ് 31 ന് 10.45 ന് കൊടിയേറ്റും,തുടർന്ന് സൺഡേ സ്കൂൾ,യൂത്ത് അസോസിയേഷൻ,വനിത സമാജം എന്നിവയുടെ സംയുക്ത വാർഷികവും നടക്കും.പെരുനാൾ ദിവസമായ സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെ പ്രഭാത പ്രാർത്ഥന,വിശുദ്ധ മൂന്നിൻമേൽ കുർബ്ബാന, പ്രസംഗം,പ്രദക്ഷിണം,നേർച്ച കഞ്ഞി വിതരണം,സന്ധ്യാ പ്രാർത്ഥന,പ്രസംഗം, ആശീർവാദം,അത്താഴ വിരുന്ന് എന്നിവ നടക്കും. ഏഴിന് വൈകിട്ട് 6 ന് സന്ധ്യാ പ്രാർത്ഥന,അഭിവന്ദ്യ
ഡോ.ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പൊലീത്തയുടെ പ്രസംഗം.എട്ടിന് രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന,8.30 ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന ഡോ.ഏലിയാസ് മോർ അത്തനാസിയോസ് മെത്രാപ്പൊലീത്ത,ഫാ.ബാബു ചാത്തനാട്ട്,ഫാ. എൽദോമോൻ നടപ്പേൽ,ഫാ. സാജൻ കൊട്ടാരത്തിൽ,ഫാ. എബിൻ കാരിയേലിൽ എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കും. ഉച്ചക്ക് നേര്‍ച്ച സദ്യയും തുടര്‍ന്ന് കൊടിയിറക്കി സമാപനം കുറിക്കും.
പള്ളി വികാരി ഫാ. എൽദോസ് മേനോത്തുമാലിൽ,ട്രസ്റ്റി പ്രിൻസ് കന്യാക്കുഴിയിൽ, സെക്രട്ടറി എൽദോസ് കാരി യേലിൽ,കമ്മറ്റിയംഗങ്ങളായ ജോഷി കന്യാക്കുഴി, പൗലോസ് കുന്നത്ത്,മത്തായി കന്യാക്കുഴിയിൽ, ടോബി പാറേക്കാട്ടിൽ, ബിനോയി പള്ളിപ്പാട്ടുതോട്ടത്തിൽ എന്നിവർ പങ്കെടുത്തു.