ഉപ്പുതറയിൽ കിങ്ങിണിക്കൂട്ടം കലോത്സവം നടത്തി

ഉപ്പുതറ പഞ്ചായത്ത് അങ്കണവാടി- പ്രീസ്കൂൾ കുട്ടികളുടെ കലോത്സവം കിങ്ങിണിക്കൂട്ടം കലോത്സവം നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് കെ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് പി.എസ് സരിത അധ്യക്ഷയായി.ഉപ്പുതറ ഒ എം എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലെയും കുട്ടികളുടെ വിവിധ കലാ മത്സരങ്ങളും അരങ്ങേറി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ഷീബ സത്യനാഥ്, പഞ്ചായത്ത് അംഗങ്ങളായ സാബു വേങ്ങവേലിൽ, ജെയിംസ് തോക്കൊമ്പിൽ , സിനി ജോസഫ്, എം.എൻ സന്തോഷ് , എം.എൻ മാനുവൽ ,രജനി രവി, യമുന ബിജു, പഞ്ചായത്ത് സെക്രട്ടറി മുജീബ് ,ഐ സി ഡി എസ് സൂപ്പർ വൈസർ റ്റീന ജോയി എന്നിവർ പ്രസംഗിച്ചു.