സ്വർണ്ണം പണയപ്പെടുത്തിയ പലരിൽ നന്നായി അമ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത ബാങ്ക് മാനേജർ വണ്ടൻമേട് പോലീസിന്റെ പിടിയിൽ

രാജേഷ് 2009 മുതൽ മാനേജരായി ജോലി ചെയ്തുവന്നിരുന്ന മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിൻ്റെ അണക്കര ബ്രാഞ്ചിലാണ് വൻ തട്ടിപ്പ് നടന്നിരിക്കുന്നത്. പുതിയ മാനേജർ ജോലിയിൽ പ്രവേശിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്.ബാങ്കിൻ്റെ സോണൽ മാനേജരുടെ പരാതിയെ തുടർന്ന് വണ്ടൻമേട്പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേഷ് പിടിയിലാകുന്നത്.
തട്ടിപ്പിൻ്റെ ചുരുളഴിഞ്ഞതോടെ നിരവധി പേരാണ് പരാതിയുമായി എത്തുന്നതും.ബാങ്കിൽ പണയം വക്കാൻ എത്തിയ നിരവധി പേരുടെ പക്കൽ നിന്നും പണവും സ്വർണ്ണ ഉരിപ്പടികളും കൈപ്പറ്റി വ്യാജ രസീത് നൽകുകയായിരുന്നു.ഈ സ്വർണ്ണ ഉരുപ്പടികൾ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ചതായും വിൽപന നടത്തിയതായും പോലീസ് കണ്ടെത്തി.
പുറ്റടിയിൽ പ്രവർത്തിക്കുന്ന കോർഡിയൽ ഗ്രാമീൺ എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നും ഏഴ് പവൻ സ്വർണ്ണം കണ്ടെത്തുകയും ചെയ്തു.കൂടുതൽ അന്വേഷണത്തിനു ശേഷമേ തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്.പരാതി ലഭിച്ചതിനെ തുടർന്ന് ഇടുക്കി എസ് പി കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോൻ എ.,വണ്ടൻമേട് സി ഐ ഷൈൻകുമാർ എ., എന്നിവരുടെ നിർദ്ദേശപ്രകാരം എസ് ഐ മാരായ ബിനോയി എബ്രഹാം, പ്രകാശ് ഡി., SCPO മാരായ ജയൻ എൻ., ജയ്മോൻ ആർ., കൃഷ്ണകുമാർ,അഭിലാഷ് ആർ. , CPO മാരായ രാജേഷ് മോൻ ഡി., ബിനുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.