ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് ഉപ്പു തറയിൽ ഊഷ്മള സ്വീകരണം നൽകി. വാഴൂർ സോമൻ എം എൽ എ യാണ് ജാഥ നയിക്കുന്നത്
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ ആഗസ്റ്റ് 9 ന് നെടുങ്കണ്ടത്ത് നടക്കുന്ന മഹാ ധർണ്ണയുടെ പ്രചരണാർത്ഥമാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.3-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 5 ന് 35 ാം മൈലിൽ ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സിറിയക് തോമസാണ് ജാഥ ഉത്ഘാടനം ചെയ്തത്. വിവിധ പഞ്ചായത്തുകളിൽ ജാഥ പര്യടനം നടത്തി ആറാം തീയതി 5 മണിക്ക് ജാഥ നെടുങ്കണ്ടത്ത് സമാപിക്കും. ജാഥയുടെ ക്യാപ്റ്റൻ വാഴൂർ സോമനെ പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചു. തുടർന്ന് ജാഥാ ക്യാപ്റ്റൻ നന്ദിയർപ്പിച്ചു.ജാഥയുടെ വൈസ് ക്യാപ്റ്റൻ പി എസ് രാജനും മാനേജർ ഐ എൻ ടി യു സി ജനറൽ സെക്രട്ടറി വക്കച്ചൻ തുരുത്തിയിലുമാണ്. ഉപ്പുതറയിൽ നടന്ന സ്വീകരണ യോഗത്തിൽ പി എം വർക്കി പൊടിപാറ അധ്യക്ഷത വഹിച്ചു. ആർ വിനോദ്, വക്കച്ചൻ തുരുത്തിയിൽ , തമ്പി പറയന്നൂർ, വി ആർ ബാലകൃഷ്ണൻ , വൈ ജയൻ , കലേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.