കട്ടപ്പന രാമായണ സമിതി നടത്തി വന്നിരുന്ന രാമയണ മാസാചരണം സമാപിച്ചു

കർക്കിടക മാസം 31 ദിവസത്തെ രാമായണ വായനയുടെ സമാപനമാണ് നടന്നത്.കട്ടപ്പന പാറക്കടവിൽ മുല്ലക്കൽ ശശികുമാറിന്റെ ഭവനത്തിൽ വച്ചാണ് രാമായണ മാസാചരണ സമാപന ചടങ്ങ് നടത്തിയത്.അമൃതാനന്ദമയി മഠം ഇടുക്കി ജില്ലാ മഠാധിപതി ഞ്ജാനാമൃതാനന്ദപുരി രാമായണ മാസ സന്ദേശം നൽകി.
മലനാട് SNDP യൂണിയൻ വൈസ് പ്രസി. വിധു എ.സോമൻ, NSS കട്ടപ്പന കരയോഗം പ്രസി. കെ. വി. വിശ്വനാഥൻ, അഖില കേരള വിശ്വകർമ്മ മഹാസഭ കട്ടപ്പന ശാഖാ ട്രഷറർ മോഹനൻ, ഗണക മഹാ സഭാ ഇടുക്കി താലൂക്ക് യൂണിയൻ പ്രസി. സുഭാഷ്, കെ. വി. തുടങ്ങി വിവിധ ഹൈന്ദവ നേതാക്കൾ ഭദ്രദീപം തെളിച്ചു.സാബുT.S.മധു ,T.R. ബിജു, കെ.പി.ജിലു, എ.എസ്. അനീഷ് എന്നിവർ നേതൃത്വം നൽകി.