പെരുവന്താനം അമലഗിരിക്ക് സമീപം കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു

കൊട്ടാരക്കര ഡിണ്ടിഗൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയിൽ പെരുവന്താനം അമലഗിരിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ 13 പേർക്ക് ചെറിയതോതിൽ പരിക്കേറ്റു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം പാതയിൽ ഗതാഗതം നടസ്സപ്പെട്ടു. ഹൈവേ പോലീസ് നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുന സ്ഥാപിച്ചു. കുമളിക്ക് വരികയായിരുന്ന സ്വകാര്യബസും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്