പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തു

വെള്ളയാംകുടി തോപ്പിൽ അനന്തു(22), ഇയാളുടെ അമ്മാവൻ നിർമലാസിറ്റി സൊസൈറ്റിപ്പടി വലിയപറമ്പ് മുകളേൽ സത്യൻ(51) എന്നിവരാണ് പിടിയിലായത്. കട്ടപ്പന സ്വദേശിനിയായ 17കാരിയെ സത്യനും അനന്തുവും ചേർന്ന് കഴിഞ്ഞദിവസം ബസിൽ ആലപ്പുഴയിലെത്തിച്ചു. തുടർന്ന് സത്യൻ ജോലി ചെയ്യുന്ന ആലപ്പുഴ പെരുമ്പളത്തെ തുരുത്തിലുള്ള വീട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ തുരുത്തിൽനിന്ന് കണ്ടെത്തി. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകലിനും കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകൻ, എസ്ഐ എബി ജോർജ്, ജൂനിയർ എസ് ഐ ശ്യാം, ഗ്രേഡ് എസ്ഐ വിനയരാജ്, എസ് സിപിഒമാരായ ഫൈസൽ, സുരേഷ്, ജോസഫ്, സിപിഒ സബീനാ ബീവി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.