ഏറെ വിവാദങ്ങള്‍ക്കും കോടതി വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയ ചിന്നക്കനാലിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്നു

ദിവസേന നൂറ് കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന ചിന്നക്കനാലില്‍ ഏറ്റവും വലിയ പ്രതിസന്ധിയായി നിന്നിരുന്നത് മാലിന്യ പ്രശ്നമായിരുന്നു. മാലിന്യ സംസ്ക്കരണത്തിന് വേണ്ട സംവിധാനമില്ലാതെ വെയിസ്റ്റ് കൂഴി ഭാഗത്തെ വലിയ കുഴിയാലായിരുന്നു മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നത്. ഇവിടെ നിന്നും ആന മാലിന്യം ഭക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വരികയും ഇതില്‍ കോടതിയുടെ വിമര്‍ശനം ഉണ്ടാവുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് പഞ്ചായത്ത് മാലിന്യ സംസ്ക്കരണ പദ്ധതിയുമായി രംഗത്തെത്തിയെങ്കിലും സ്ഥലം ലഭിച്ചിരുന്നിന്നില്ല. സ്ഥലം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് റവന്യൂ വകുപ്പിനെ സമീപിക്കുകയും തുടര്‍ന്ന് വിലക്കില്‍ ഒരേക്കര്‍ സ്ഥലം പഞ്ചായത്തിന് വിട്ടു നല്‍കുകയുമായിരുന്നു. നിലവില്‍ മറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മാലിന്യ സംസ്ക്കരണ പ്ലാന്‍റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
ജൈവ മാലിന്യങ്ങള്‍ സംസ്ക്കരിച്ച് പ്ലാന്‍റില്‍ നിന്നും ജൈവ വളം ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് ഉപയോഗിക്കാനും കഴിയും. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് മാറ്റുന്നതിനും വേണ്ട സംവിധാനം പ്ലാന്ർറില്‍ ഉണ്ടാകും. ഒരു കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. പ്ലാന്‍റിനോടൊപ്പം യോഗങ്ങള്‍ ചേരുന്നതിനടക്കം ഉഫയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ വലിയ ഹാളും.
ഒപ്പം മാലിന്യ സംസ്ക്കരണം സംബന്ധിച്ച് പുറത്ത് നിന്നുള്ളവര്‍ക്ക് നേരിട്ടെത്തി കാണുന്നതിനും പഠിക്കുന്നതിനും അവസരമൊരുക്കുവാനും പ്ലാന്‍റ് പൂര്‍ത്തിയാകുന്നതോടെ കഴിയുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍ എം ശ്രീകുമാര്‍ പറഞ്ഞു.