ജീവജാലങ്ങൾക്കും മനുഷ്യർക്കുമായി അയ്യപ്പൻകോവിൽ പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ മേരികുളം ടാലന്റ് ഫ്രണ്ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ മുന്നൂറ് റെഡ് ലേഡി, റെഡ് റോയൽ ഇനത്തിൽപ്പെട്ട പപ്പായ (കപ്പളം) തൈകൾ നടന്നു

Aug 14, 2025 - 10:32
 0
ജീവജാലങ്ങൾക്കും മനുഷ്യർക്കുമായി അയ്യപ്പൻകോവിൽ പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ  മേരികുളം ടാലന്റ് ഫ്രണ്ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ  മുന്നൂറ്  റെഡ് ലേഡി, റെഡ് റോയൽ ഇനത്തിൽപ്പെട്ട പപ്പായ (കപ്പളം) തൈകൾ നടന്നു
This is the title of the web page

ജീവജാലങ്ങൾക്കും മനുഷ്യർക്കുമായി അയ്യപ്പൻകോവിൽ പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ മേരികുളം ടാലന്റ് ഫ്രണ്ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ മുന്നൂറ് റെഡ് ലേഡി, റെഡ് റോയൽ ഇനത്തിൽപ്പെട്ട പപ്പായ (കപ്പളം) തൈകൾ നടന്നു.മേരികുളം ടാലന്റ് ഫ്രണ്ട്സ് ക്ലബ്ബിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് ആഗസ്റ്റ് 15 മുതൽ പദ്ധതി നടപ്പിലാക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഫ്രണ്ട്സ് ക്ലബ്ബിന്റെ 12 അംഗങ്ങൾ നേതൃത്വം നൽകും. പപ്പായ തൈകൾ നട്ടുവളർത്തുന്നതിന്റെ ഉദ്ഘാടനം 15ന് രാവിലെ 8 30ന് മേരികുളത്ത് നടത്തും.വിശക്കുന്നവർക്കും ആവശ്യമുള്ള ആർക്കും പപ്പായ പറിച്ച് ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങൾ, പൊതുസ്ഥലങ്ങൾ, റോഡ്സൈഡിൽ ഉള്ള വീടുകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ 300 ഓളം പപ്പായ തൈകൾ വച്ചുപിടിപ്പിക്കും.മുമ്പ് വിവിധ കർമ്മ പദ്ധതികൾ ഈ ഗ്രൂപ്പ് നടപ്പിലാക്കി വരുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow