പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി ഊര്‍ജിത അന്വേഷണത്തിനൊടുവില്‍ പിടിയില്‍

Aug 14, 2025 - 09:25
 0
പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി ഊര്‍ജിത അന്വേഷണത്തിനൊടുവില്‍ പിടിയില്‍
This is the title of the web page

പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി ഊര്‍ജിത അന്വേഷണത്തിനൊടുവില്‍ പിടിയില്‍. ഗവ. മാപ്പിള യുപി സ്‌കൂളിനുസമീപം ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ 2.45-ഓടെ പ്രതിയെ പിടികൂടിയത്. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രതി രക്ഷപ്പെട്ടതായി സംശയിക്കുന്ന സ്റ്റേഷനുപുറകിലെ വഴിയിലും ഗോഡൗണിലും രാത്രിവൈകിയും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. രാത്രി പതിനൊന്നരയോടെ എആര്‍ ക്യാമ്പില്‍നിന്നെത്തിയ കൂടുതല്‍ പോലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിരുന്നു. അസമില്‍നിന്ന് നാലുമാസം മുന്‍പ് വെല്‍ഡിങ് ജോലിക്കായിട്ടാണ് പ്രസന്‍ജിത്ത് എത്തിയത്.

അതുകൊണ്ടുതന്നെ പ്രദേശം പ്രതിക്ക് മുന്‍പരിചയമുണ്ടാകുമെന്ന ധാരണയും പോലീസിനുണ്ട്. സ്റ്റേഷനുപുറകിലെ ചന്തക്കടവ് റോഡിലെ ഗോഡൗണ്‍, ഒഴിഞ്ഞപറമ്പുകള്‍ എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തി. വിലങ്ങുള്ളതിനാല്‍ അധികംദൂരം പോയിട്ടുണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. കെട്ടിടത്തിന്റെ അകത്ത് പിന്‍വശത്ത് നിന്ന് മുകളിലേക്ക് കയറാന്‍ വഴിയുണ്ട്. അതുവഴിയാണ് രക്ഷപ്പെട്ടതെന്നാണ് പോലീസ് പറഞ്ഞത്.

What's Your Reaction?

like

dislike

love

funny

angry

sad

wow