കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

Aug 13, 2025 - 16:00
 0
കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി
This is the title of the web page

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടൽ ലക്ഷ്യംകാണുന്നു. പൊതുവിപണിയിൽ ലിറ്ററിന്‌ 450 രൂപയ്‌ക്കുമുകളിൽ വില വന്നത്‌ നിലവിൽ 390 രൂപയിലേക്ക്‌ താഴ്‌ന്നു. സംസ്ഥാനത്തെ 94 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ രണ്ടുമാസം ഒരു ലിറ്റർവീതം വെളിച്ചെണ്ണ 349 രൂപയ്‌ക്ക്‌ നൽകാൻ സർക്കാർ തീരുമാനിച്ചതോടെയാണ്‌ പൂഴ്‌ത്തിവയ്‌പ് അവസാനിപ്പിച്ച്‌ കരിഞ്ചന്തക്കാർ വില കുറയ്‌ക്കാൻ നിർബന്ധിതരായത്‌.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സബ്‌സിഡി നിരക്കിൽ സർക്കാർ വെളിച്ചെണ്ണ നൽകുമെന്നതിനാൽ, കൊപ്ര കെട്ടിക്കിടക്കുമെന്ന്‌ മുന്നിൽക്കണ്ടാണ്‌ തമിഴ്‌നാട്‌ വില കുറച്ചത്‌. കിലോഗ്രാമിന് 270-–275 രൂപയ്‌ക്ക്‌ വിറ്റിരുന്ന കൊപ്രയ്ക്ക് നിലവിൽ 210 രൂപയായെന്ന്‌ വെൽഫെയർ അസോസിയേഷൻ ഓഫ് കേരള കോക്കനട്ട് ഓയിൽ മില്ലേഴ്സ് പ്രസിഡന്റ്‌ സജീവ് കെ ജോബ് പറഞ്ഞു. അടുത്ത ആഴ്‌ച അവസാനം എണ്ണ വില 375 ആയി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow