ലോക ഗജ ദിനത്തോടനുബന്ധിച്ച് ഇടുക്കി വൈൽഡ് ലൈഫ് വാർഡിൻ്റെയും ഇടുക്കി പൈനാവ് എഞ്ചിനിയറിംഗ് കോളേജ് -എൻ.എസ്. എസ്. യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ഇടുക്കി വന്യജീവി സങ്കേതത്തിൽ വന്യമൃഗങ്ങൾക്കുള്ള ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി വിത്തുണ്ട നിക്ഷേപം നടത്തി

ലോക ഗജദിനത്തോടനുബന്ധിച്ച് മിഷൻ ഫുഡ് ഫോഡർ വാട്ടർ, പദ്ധതിയുടെ ഭാഗമായാണ് ഇടുക്കി വൈൽഡ്‌ലൈഫ് ഡിവിഷനും, പൈനാവ്എഞ്ചിനിയറിംഗ് കോളെജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി വനത്തിൽ വിത്തുണ്ട നിക്ഷേപം നടത്തിയത്.ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഉൾവനത്തിൽ ഉപ്പുകുഴിഭാഗത്ത് നടത്തിയ പരിപാടികൾ ഇടുക്കി വൈൽഡ് ലൈഫ് ആസിസ്റ്റൻ്റ് വാർഡൻ ബി.പ്രസാദ്കുമാർ വിത്തുണ്ട നിക്ഷേപിച്ച് ഉത്ഘാടനം ചെയ്തു.
മനുഷ്യ വന്യജീവി സംഘർഷം ലഘുകരിക്കുക എന്ന ലക്ഷ്യത്തോടെ വന്യമൃഗങ്ങൾക്ക് ഭക്ഷണം ഒരുക്കി മൃഗങ്ങളെ വനത്തിൽ തന്നെ നിലനിർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ ബി. പ്രസാദ് കുമാർ പറഞ്ഞു.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.സി. ആനന്ദൻ എൻ. എസ്. എസ്. പ്രോഗ്രാം ഓഫിസർ ഫിലുമോൻ ജോസഫ് ,ഫിസിക്കൽ എജ്യുക്കേഷൻ പ്രൊഫസർ അനൂപ്, വാളന്റിയർ സെക്രട്ടറി സ്നേഹ എസ് നായർ, മറ്റ് വനം വകുപ്പ് ജീവനക്കാർ എൻ എസ്.എസ്. വോളണ്ടിയർമാർ ഉൾപ്പെടെ യുള്ളവർ പങ്കെടുത്തു.