ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ.ജിനു സഖറിയ ഉമ്മൻ 2025 ഓഗസ്റ്റ് 11,12 തീയതികളിൽ ഇടുക്കി ജില്ലയിൽ സന്ദർശനം നടത്തി

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ Dr. ജിനു സഖറിയ ഉമ്മൻ 2025 ഓഗസ്റ്റ് 11,12 തീയതികളിൽ ഇടുക്കി ജില്ലയിൽ സന്ദർശനം നടത്തി. 11.08.25 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് കമ്മീഷൻ ചെയർപേഴ്സന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗം നടന്നു.
ഇടുക്കി Additinal Disctict Magistrate ഷൈജു പി. ജേക്കബ് ന്റെ അധ്യക്ഷതിയിൽ നടന്ന യോഗത്തിൽ F. C.I,പൊതു വിതരണം വനിതാ ശിശു വികസനം,പൊതു വിദ്യാഭ്യാസം, പട്ടിക വർഗ്ഗ വികസനം എന്നീ വകുപ്പുകളിലെ ജില്ലാ തല ഓഫീസർ മാരും, കുടുംബശ്രീ മിഷൻ, സപ്ലൈകോ എന്നിവിടങ്ങളിലെ യും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ജില്ലയിൽ മേൽപറഞ്ഞ വകുപ്പുകൾ വഴി നടപ്പാക്കി വരുന്ന ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിർവഹണ പുരോഗതി കമ്മീഷൻ വിലയിരുത്തുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
സന്ദർശ നത്തിന്റെ രണ്ടാം ദിവസമായ 12/8/25 ന് ഇടുക്കി I.C.D. S പ്രൊജക്റ്റ് പരിധി യിലുള്ള അംഗനവാടികൾ, കട്ടപ്പന ഉപ ജില്ലയുടെ പരിധിയിലുള്ള ന്യൂ മാൻ L.P. S, ഇടുക്കി താലൂക്കിൽ പ്രവർത്തിച്ചു വരുന്ന K- സ്റ്റോർ ഇവ സന്ദർശിച്ചു. അവിടങ്ങളിലെ പോഷകാഹാര വിതരണം, പശ്ചാത്തല സൗകര്യം, ശുചിത്വം എന്നിവ കമ്മീഷൻ വിലയിരുത്തുകയുണ്ടായി.
വാഴത്തോപ്പ് പഞ്ചായത്തിലെ വാഴത്തോപ്പ് അംഗനവാടി(C. No. 40)യിലെ പരിശോധന യിൽ കണ്ടെത്തിയ കലവധി കഴിഞ്ഞ റവ അടിയന്തിരമായി അവിടെ നിന്ന് മാറ്റുന്നതിനും, ടി വിഷയത്തിൽ വനിതാ ശിശു വികസന വകപ്പിൽ നിന്ന് വിശദീകരണം അവശ്യപ്പെടുവാനും കമ്മീഷൻ തീരുമാനിച്ചു.
കമ്മീഷൻ വാഴത്തോപ്പ് പഞ്ചായത്തിലെ 56 കോളനി (C. No. 116), പൈനാവ് (C. No. 142) എന്നീ അംഗന.വാടിക കൾ സന്ദർശിക്കുകയും, അവയെല്ലാം അഭിനന്ദനാർഹമായ നിലയിൽ പ്ര വർത്തിക്കുന്നതയും കാണാൻ കഴിഞ്ഞു. അതുപോലെ തന്നെ ഇടുക്കി ന്യൂ മാൻ L.P.S ലെ ഉച്ചഭക്ഷണ പദ്ധതി നിർവഹണം നല്ല നിലയിൽ നടക്കുന്നതായി കമ്മിഷൻ വിലയിരുത്തി.
സ്കൂളിൽ പരിപാലിച്ചു വരുന്ന ശാസ്ത്രീയമായി തയ്യാറാക്കിയ പച്ചക്കറി തോട്ടം മാതൃകാ പരമാണ്.ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകുന്ന സ്കൂൾ അധികൃതരും, പ്രഥമധ്യാപികയായ സിസ്റ്റർ. ആൻസി ജോർജ് ന്റെ നേതൃത്വത്തിലുള്ള അധ്യാപകരും അഭിനന്ദനം അർഹിക്കുന്നു.
ഇടുക്കി ജില്ലാ സപ്ലൈ ഓഫീസർ ബൈജു. ൽ. ബാലൻ, ജില്ലാ പ്രോഗ്രാം ഓഫീസർ മഞ്ജുവിന്റെ നേതൃത്വത്തിലുള്ള വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ,ജില്ലാ നൂൺ മീൽ സൂപ്പർ വൈസർ ശ്രീകല, കട്ടപ്പന ഉപജില്ല A.E.O രാജശേഖരൻ , നൂൺ മീൽ ഓഫീസർ ടിജിൻ ടോം എന്നിവർ കമ്മീഷനെ അനുഗമിച്ചു.