രാജകുമാരി ഗലീലാകുന്ന് എം ജി എം ഐ റ്റി ഐയിൽ പ്രവേശനോത്സവവും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു

രാജകുമാരി ഗലീലാകുന്ന് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ കിഴിൽ പ്രവർത്തിച്ചു വരുന്ന എം ജി എം ഐ റ്റി ഐലേക്കുള്ള പ്രവേശന ഉത്സവം നടന്നു. 2025 -26 അദ്ധ്യായന വർഷത്തിൽ വിവിധ ട്രെയിടുകളിലേക്ക് അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കായിട്ടാണ് പ്രവേശന ഉത്സവം സംഘടിപ്പിച്ചത്. മാതാപിതാക്കളോടൊപ്പം എത്തിയ വിദ്യാർത്ഥികൾക്ക് മാനേജിംഗ് കമ്മറ്റിയുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ സ്വികരണം നൽകി. ഐ റ്റി ഐ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശന ഉത്സവം മാനേജർ ഫാ ബേസിൽ കൊറ്റിക്കൽ ഉത്‌ഘാടനം ചെയ്‌തു.
പ്രവേശന ഉത്സവത്തോട് അനുബന്ധിച്ചു എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു. ഐ റ്റി ഐ സെക്രട്ടറി പി കെ ജോൺസൺ പുലിക്കലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഹരിത കെ ദാസ്,എക്സൈസ് ഉദ്യോഹസ്ഥരായ പി സി റെജി,വിജയകുമാർ,ട്രസ്റ്റിമാരായ ബിജു ഐസക്ക്,സി സി ജോർജ്,പി റ്റി എ പ്രസിഡന്റ് ജേക്കബ് ആന്റണി,കമ്മറ്റി അംഗം സനു മംഗലത്ത് അദ്ധ്യാപകർ രക്ഷകർത്താക്കൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.