കട്ടപ്പന വെട്ടിക്കുഴക്കവല സഹോദരൻ അയ്യപ്പൻ കല്ലുകുന്ന് കുടുംബയോഗ മേഖലയിൽ ശാന്തിയാത്രയും ദിവ്യജ്യോതി പ്രയാണവും നടത്തി

SNDP യോഗം 1510 കൊച്ചുതോവാള ശാഖ ശ്രീനാരായണമഹാദേവ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 16 വർഷകാലമായി നടത്തി വരുന്ന ശാന്തിയാത്രയും ശിവഗിരി മഹാസമാധിയിലെ കെടാവിളക്കിൽ നിന്നും പകർന്ന് കൊണ്ടുവന്ന ദിവ്യജ്യോതി പ്രയാണവുമാണ് വെട്ടിക്കുഴക്കവല സഹോദരൻ അയ്യപ്പൻ കുടുംബയോഗ മേഖലയിൽ നടന്നത്.
കാലിച്ചിറ സുരേഷിൻ്റെ ഭവനത്തിൽ നിന്നും ആരംഭിച്ച ശാന്തി യാത്ര ശാഖായോഗം സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.രോഗ ദുരിതങ്ങൾ മാറാനും ലോകസമാധാനത്തിനും പുതു തലമുറയെ കാർന്നു തിന്നുന്ന ലഹരിക്കെതിരായിട്ടുള്ള പ്രചരണവുമായിട്ടാണ് ശോഭായാത്ര നടത്തുന്നത്.
ക്ഷേത്രം മേൽശാന്തി നിശാന്ത് ശാന്തി,ശാഖ വൈസ്.പ്രസിഡൻ്റ് വിനോദ് മറ്റത്തിൽ, യൂണിയൻ കമ്മിറ്റി അംഗം PG സുധാകരൻ, കുടുംബയോഗം ചെയർമാൻ റ്റി. ബി. രാജു,കൺവീനർ പി.പി. വിജയൻ,വൈസ് ചെയർമാൻ പൊന്നമ്മ പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.വൈകിട്ടോടെ കാലാച്ചിറ രാജന്റെ ഭവനത്തിൽശാന്തിയാത്ര സമാപിച്ചു.