കേരള സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതിയുടെ നേതൃത്വത്തിൽ സംഗീതോത്സവം ഓഗസ്റ്റ് 30 ന് നടക്കും

സംസ്ഥാനത്തെ 14 ജില്ലകളിലും സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുകയാണ്.ഇതിൻറെ ഭാഗമായി ഇടുക്കി ജില്ലയിലെ സംഗീതോത്സവം ഓഗസ്റ്റ് 30 ശനിയാഴ്ച കട്ടപ്പന മിനി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.സംഗീതോത്സവത്തിന് മുന്നോടിയായി ഓണപ്പാട്ട് മത്സരവും മാവേലി മത്സരവും നടക്കും.
മത്സരങ്ങൾക്ക് ശേഷം പ്രശസ്ത സംഗീതജ്ഞൻ ഹരികൃഷ്ണൻ മൂഴിക്കുളവും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി അരങ്ങേറും.പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി യോഗത്തിൽ കേന്ദ്ര കലാസമിതി പ്രസിഡൻറ് കാഞ്ചിയാർ രാജൻ അധ്യക്ഷത വഹിച്ചു.കട്ടപ്പന നഗരസഭ കൗൺസിലർ സിജു ചക്കുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു.
സംഗീത നാടക അക്കാദമി അംഗവും സംഗീതോത്സവം കോർഡിനേറ്ററുമായ ആനയടി പ്രസാദ് വിഷയാവതരണം നടത്തി. കേന്ദ്ര കലാസമിതി സെക്രട്ടറി എസ്.സൂര്യലാൽ, കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ് സുഗതൻ കരുവാറ്റ,നഗരസഭ കൗൺസിലർ പ്രശാന്ത് രാജു,ഇ ജെ ജോസഫ്,എം.സി ബോബൻ,സി.ആർ മുരളി,കെ.എൻ വിനീഷ് കുമാർ,സജിദാസ് മോഹൻ,ശാന്താ മേനോൻ, കലാമണ്ഡലം ഹരിത,
എം.ആർ രാഗസുധ, വി.വി സോമൻ, ജെയ്ബി ജോസഫ് തുടങിയവർ സംസാരിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ബീന ടോമി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി ജോൺ, ഇ.ജെ ജോസഫ്,സിജു ചക്കുംമൂട്ടിൽ,പ്രശാന്ത് രാജു, കെ.എൻ വിനീഷ് കുമാർ,കാഞ്ചിയാർ രാജൻ എന്നിവർ രക്ഷാധികാരികളായും,
ചെയർമാനായി മോബിൻ മോഹൻ, വൈസ് ചെയർമാൻമാരായി സുഗതൻ കരുവാറ്റ,എം.സി ബോബൻ,എസ്.പുഷ്പമ്മ, സി.ആർ മുരളി,സിജോ എവറസ്റ്റ്, സി.സി ജോമോൻ എന്നിവരെയും ജനറൽ കൺവീനറായി എസ്. സൂര്യലാലിനെയും ജോയിൻ്റ് കൺവീനർമാരായി വി.വി സോമൻ,സജിദാസ് മോഹൻ,ഹരിത കലാമണ്ഡലം, ആർ. മുരളീധരൻ, ബിജോയ് സ്വരലയ,എം.ആർ രാഗസുധ എന്നിവരും അടങ്ങുന്ന 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പരിപാടികൾക്ക് കെ.എ മണി, ശാന്താമേനോൻ, ഫൈസൽ ജാഫർ, രാജേഷ് ലാൽ, എസ്.കെ മനോജ്, സന്തോഷ് പത്മ, അനന്ദു എബി, ഫ്രാൻസിസ് കരുണാപുരം, സ്വാതി മോഹൻലാൽ എന്നിവർ നേതൃത്വം നൽകി.